Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മർദ്ദിച്ച് അവശയാക്കിയ പെൺകുട്ടിയെ പൊതുവഴിയിലൂടെ നടത്തിയത് അർദ്ധനഗ്നയാക്കി; ആദിവാസി വിഭാഗത്തിലെ പെൺകുട്ടിക്കെതിരെ സ്വന്തം ആളുകൾ ക്രൂരമായി പെരുമാറിയത് മറ്റൊരു വിഭാഗത്തിൽ പെട്ട ആദിവാസി യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ

മർദ്ദിച്ച് അവശയാക്കിയ പെൺകുട്ടിയെ പൊതുവഴിയിലൂടെ നടത്തിയത് അർദ്ധനഗ്നയാക്കി; ആദിവാസി വിഭാഗത്തിലെ പെൺകുട്ടിക്കെതിരെ സ്വന്തം ആളുകൾ ക്രൂരമായി പെരുമാറിയത് മറ്റൊരു വിഭാഗത്തിൽ പെട്ട ആദിവാസി യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

അലിരാജ്പൂർ: പ്രണയിച്ചതിന്റെ പേരിൽ പത്തൊമ്പതുകാരിയെ മർദ്ദിച്ച് അവശയാക്കി റോഡിലൂടെ നടത്തിയത് അർദ്ധനഗ്നയായി. മധ്യപ്രദേശിലാണ് ആദിവാസി സമുദായത്തിൽപ്പെട്ട യുവതിയെ സ്വന്തം സമുദായത്തിൽപ്പെട്ടവർ തന്നെ ക്രൂരമായി മർദ്ദിച്ചത്.

മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. മറ്റൊരു ആദിവാസിവിഭാഗത്തിൽപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് അംഗീകരിക്കുവാൻ പെൺകുട്ടിയുടെ സമുദായം തയ്യാറായിരുന്നില്ല. ഇതേതുടർന്ന് ആളുകൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും അവശയാക്കിയ ശേഷം അർദ്ധനഗ്നയായി നടത്തുകയുമായിരുന്നു.

ഗ്രാമത്തിലെ റോഡിലൂടെ അർധനഗ്‌നയാക്കി, വടികളുപയോഗിച്ച് മർദ്ദിച്ചാണ് യുവതിയെ നടത്തിയത്. തന്നോട് കരുണ കാട്ടണമെന്ന് പെൺകുട്ടി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടിയോ കുടുംബമോ പരാതി നൽകാത്തതിനാൽ പൊലീസ് ഇതുവരേയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ജോബാട്ട് സബ്ഡിവിഷണൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരേയും കേസിൽ ആരും പരാതി നൽകിയിട്ടില്ലെന്നും പെൺകുട്ടിയും പിതാവും ഗ്രാമത്തിലില്ലാത്തതിനാൽ അവരുടെ മൊഴിയെടുക്കൽ സാധ്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP