Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകിക്കൊപ്പം തീയറ്ററിൽ കൊക്കുകൾ കൈമാറുമ്പോൾ സ്വർഗത്തിലെ കട്ടുറുമ്പായി കടന്നെത്തിയത് ഭാര്യ; തീയറ്ററിൽ പ്രണയനിമിഷങ്ങൾ പങ്കുവച്ച യുവിവാനെ ഭാര്യ പൊതിരെ തല്ലി പൊലീസിന് കൊടുത്തു; കേസെടുക്കാൻ നിയമസാധുത ഇല്ലാത്തതിനാൽ പൊലീസുകാരുടെ കൗൺസിലിങ്ങും; രസകരമായ സംഭവം ഗുജറാത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഹമ്മദാബാദ്: സിനിമാ തീയറ്ററിൽ കാമുകിക്കൊപ്പം പ്രണായാർദ്രമായ നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോൾ സ്വർഗത്തിലെ കട്ടുറുമ്പായി ഭാര്യ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് രസകരമായ സംഭവം അരങ്ങേറിയത്. തീയറ്ററിൽ കാമുകിക്കൊപ്പം സുഖിച്ച് സിനിമ കണ്ട യുവാവിനെയാണ് ബാര്.

കയ്യോടെ പൊക്കിയത്. കുപിതയായ  ഭാര്യ ഇരുവരേയും കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ ഇതിനെ ഒരു നിയമവിരുദ്ധ പ്രവർത്തനമായി കാണാൻ സാധിക്കാത്തതിനാൽ മൂന്ന് പേരെയും കൗൺസിലിങ്ങിന് വിധേയമാക്കി പൊലീസ് വീടുകളിലേക്ക് പറഞ്ഞയച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മൾട്ടിപ്ലെക്സിൽ കാമുകിക്ക് ഒപ്പം ഭർത്താവ് സിനിമ കാണുന്ന കാര്യം സുഹൃത്ത് ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് ബോധ്യപ്പെടാൻ 45 കാരി ഉടനെ തിയേറ്ററിലേക്ക് തിരിക്കുകയായിരുന്നു.

നടി റാണി മുഖർജി നായികയായി അഭിനയിക്കുന്ന മർദാനി  ഭർത്താവും കാമുകിയും ചേർന്ന് കാണുന്ന കാഴ്ചയാണ് ഭാര്യ കണ്ടത്. ഇതിൽ കുപിതയായ ഭാര്യ ഇരുവരെയും മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭർത്താവിന്റെ മുഖത്ത് തുടർച്ചയായി അടിച്ച ഭാര്യ, കാമുകിയുടെ മുടിപിടിച്ച് വലിക്കുകയും മർദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. എന്നാൽ കേസെടുക്കാൻ നിർവാഹമില്ലാത്തതിൽ പൊലീസ് മൂന്നുപേരെയും കൗൺസിലിങ്ങിന് വിധേയമാക്കി വീടുകളിലേക്ക് പറഞ്ഞയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP