Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു; ടിവി5ലെ ജീവനക്കാരൻ മനോജ് കുമാറിന് രോ​ഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം

മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു; ടിവി5ലെ ജീവനക്കാരൻ മനോജ് കുമാറിന് രോ​ഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോവിഡ് ബാധയെ തുടർന്ന് യുവമാധ്യമ പ്രവർത്തകൻ മരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ടെലിവിഷൻ ചാനൽ ടിവി5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാറിന്റെ കോവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തുടർന്ന് ഇദ്ദേഹത്തെ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

എന്നാൽ, മനോജ് കുമാർ മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്നാണ് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു. മയസ്തീനിയ ഗ്രാവിസ് എന്ന ശ്വസന പേശികൾ ഉൾപ്പെടെ എല്ലാ പേശികളെയും തളർത്തുന്ന അസുഖം ഇദ്ദേഹത്തിനുണ്ടായിരുന്നതായും തൈമസ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി നീക്കം ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP