Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യയിലെ മുസ്‌ലിംപള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് യോഗി ആദിത്യനാഥ്; ഞാനൊരു ഹിന്ദുവാണ്; ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യുപി മുഖ്യമന്ത്രി

അയോധ്യയിലെ മുസ്‌ലിംപള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് യോഗി ആദിത്യനാഥ്; ഞാനൊരു ഹിന്ദുവാണ്; ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യുപി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

ലഖ്‌നോ: അയോധ്യയിൽ സുപ്രീകോടതി അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുത്തതിന് പിന്നാലെ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. മുഖ്യമന്ത്രിയെന്ന നിലയിൽ ആരെയും മാറ്റി നിർത്തില്ല. എന്നാൽ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കിൽ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാൻ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്.

ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നെ ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേർ രംഗത്തെത്തും. എനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ല. നിശ്ബദമായി ജോലി ചെയ്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാറിന്റെ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP