Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഉത്തർപ്രദേശിലും കോവിഡ് വ്യാപനം രൂക്ഷം; യോഗി ആദിത്യനാഥിന് കോവിഡ് സ്ഥീരീകരിച്ചു; സ്വയം നിരീക്ഷണത്തിലെന്ന് ആദിത്യനാഥ്

ഉത്തർപ്രദേശിലും കോവിഡ് വ്യാപനം രൂക്ഷം; യോഗി ആദിത്യനാഥിന് കോവിഡ് സ്ഥീരീകരിച്ചു; സ്വയം നിരീക്ഷണത്തിലെന്ന് ആദിത്യനാഥ്

സ്വന്തം ലേഖകൻ

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഇന്നലെ ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. താൻ സ്വയം നിരീക്ഷണത്തിലാണ് എന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ഐസൊലേഷനിലാണെന്നും അഖിലേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 18000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉത്തർപ്രദേശിൽ ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP