Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം നടത്തി യോഗി ആദിത്യനാഥ്; അലഹബാദിന്റെ പേര് മാറ്റിയതിന് പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റി മുഖ്യമന്ത്രി; പേരുമാറ്റത്തിന് പിന്നാലെ ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിൽ അയോധ്യയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാനും സർക്കാർ

ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം നടത്തി യോഗി ആദിത്യനാഥ്; അലഹബാദിന്റെ പേര് മാറ്റിയതിന് പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റി മുഖ്യമന്ത്രി; പേരുമാറ്റത്തിന് പിന്നാലെ ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിൽ അയോധ്യയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാനും സർക്കാർ

അയോധ്യ: ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം നടത്തി യോഗി ആദിത്യനാഥ്. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നു മാറ്റിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതിന് പിന്നാലെ അയോധ്യയിൽ മെഡിക്കൽ കോളജ് നിർമ്മിക്കുമെന്നും യോഗി അറിയിച്ചു. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും  മെഡിക്കൽ കോളജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമായിരിക്കും അയോധ്യ. അയോധ്യയോട് അനീതി കാണിക്കാൻ ഒരാളെയും അനുവദിക്കില്ല. അയോധ്യയിൽ മെഡിക്കൽ കോളജും വിമാനത്താവളവും സ്ഥാപിക്കും. വിമാനത്താവളത്തിന് ഭഗവാൻ ശ്രീരാമന്റെ പേര് നൽകും. മെഡിക്കൽ കോളജ് അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പേരിൽ അറിയപ്പെടും', യോഗി വ്യക്തമാക്കി.

ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവത്തിൽ ദക്ഷിണ കൊറിയൻ പ്രഥമ വനിത കിം ജുങ് സൂക്ക് മുഖ്യാതിഥിയായി. 2000 വർഷം മുൻപ് കൊറിയൻ രാജകുമാരൻ അയോധ്യയിലെ രാജകുമാരിയെ വിവാഹം കഴിച്ചിരുന്നതായും അതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ സാംസ്‌കാരിക ബന്ധമുണ്ടെന്നും കിം ജുങിനെ സ്വാഗതം ചെയ്ത് യോഗി പറഞ്ഞു.

ഫൈസാബാദ്, അയോധ്യ എന്നീ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. സ്ഥലനാമങ്ങൾ മാറ്റുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാമന്റെ പേരിനെ ബിജെപി ചൂഷണം ചെയ്യുകയാണെന്ന് എസ്‌പി ആരോപിച്ചു. പേരുമാറ്റ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് രാവണൻ എന്നോ ദുര്യോധനൻ എന്നോ ആർക്കും പേരിടാത്തത് എന്തുകൊണ്ടാണെന്നായിരുന്നു യോഗിയുടെ മറുചോദ്യം. പേര് എന്താണെന്നുള്ളത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഭാര്യ കിംജങ് സൂക്കുമായി ചേർന്ന് അയോധ്യയിൽ ദീപാവലിയോടനുബന്ധിച്ചുള്ള 'ദീപോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. ഫൈസാബാദ്, അയോധ്യ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പൽ കോർപറേഷന്റെ പേര് അയോധ്യ നഗർ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തിൽ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിർന്ന ബിജെപി നേതാവ് വിനയ് കട്ട്യാറും വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കൂട്ടായ ചർച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീർന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിർമ്മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി. കേന്ദ്ര ഓർഡിനൻസിലൂടെ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാർട്ടിയുടെ ഫൈസാബാദ് ജില്ലാ തലവൻ അവധേഷ് പാണ്ഡെയുടെ പ്രസ്താവന.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ജനസംഖ്യയിലെ ഭൂരിപക്ഷം പേരും ക്ഷേത്രനിർമ്മാണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇവർക്കു വേണ്ടി സംസാരിക്കാൻ നിലവിൽ ബിജെപി മാത്രമേ ഉള്ളൂവെന്നും പാണ്ഡെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP