Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിലെ മതേതരത്വം തകർത്തവർ അതിന്റെ സംരക്ഷകർ തന്നെ; 'മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഏറ്റെടുത്തവരാണ് അതിനെ തകർത്തത്; മതേതരത്വത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചത് ബിജെപിയല്ല, കോൺഗ്രസാണ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗേന്ദ്ര യാദവ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഇന്ത്യയിലെ മതേതരത്വം തകർത്തവർ അതിന്റെ സംരക്ഷകർ തന്നെയാണെന്ന് സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷൻ യോഗേന്ദ്ര യാദവ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഏറ്റെടുത്തവരാണ് അതിനെ തകർത്തത്. ബിജെപിയല്ല, ഈ സംരക്ഷകരാണ് മതേതരത്വത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചത്. ഒന്നുകൂടി വ്യക്തമാക്കിയാൽ കോൺഗ്രസാണ് ഈ തകർച്ചയ്ക്ക് ഉത്തരം പറയേണ്ടത്', യോഗേന്ദ്ര യാദവ് പറഞ്ഞു.

രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്ക അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ഹിന്ദുത്വ അജണ്ടയോട് അടിയറവ് പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വിഷമഘട്ടത്തിൽ രാജ്യത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് മരിക്കണമെന്നാണ് താൻ പറയുകയെന്നും അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് മറുപടിയായി യോഗേന്ദ്ര യാദവ് പറഞ്ഞു. കോൺഗ്രസിന് ചരിത്രപരമായി ഒരു കടമയും ഇനി നിർവഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്ടബിജെപിക്കെതിരെ ബദൽ രൂപീകരിക്കുന്നതിന് കോൺഗ്രസ് തടസമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP