Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യെദ്യൂരപ്പയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ്; രോഗബാധിതരായത് ഗൺമാൻ, കുക്ക്, ഡ്രൈവർ, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരൻ എന്നിവർ

യെദ്യൂരപ്പയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ്; രോഗബാധിതരായത് ഗൺമാൻ, കുക്ക്, ഡ്രൈവർ, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരൻ എന്നിവർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ സ്റ്റാഫ് അംഗങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ള ആറ് അംഗങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യെദ്യൂരപ്പയുടെ മകൾ പത്മാവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി പ്രാഥമികമായും സെക്കന്ററിയുമായി സമ്പർക്കം പുലർത്തിയ എല്ലാ സ്റ്റാഫ് അംഗങ്ങളും ഔദ്യോഗിക വസതിയിലുള്ള ജീവനക്കാരുടെയും പരിശോധന നടത്തിയിരുന്നു. ഇതിൽ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൺമാൻ, കുക്ക്, ഡ്രൈവർ, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരനുമാണ് രോബാധിതർ.

മുഖ്യമന്ത്രിയും മകളും മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥീരീകരിച്ചവരെസമീപത്തെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും അണുവിമുക്തമാക്കുകയും ചെയ്തു. മറ്റുള്ളവരുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്.

ഇന്നലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം യെദ്യൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP