Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം വേണ്ട; കോൺഗ്രസ് എംഎ‍ൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് യെദ്യൂരപ്പയടെ ആത്മവിശ്വസ പ്രകടനം; റിസോർട്ടിൽ അടച്ചിട്ട് എംഎൽഎമാരെ മാനസികമായി പീഡിപ്പിക്കുന്നെന്നും യെദ്യൂരപ്പ

ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം വേണ്ട; കോൺഗ്രസ് എംഎ‍ൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് യെദ്യൂരപ്പയടെ ആത്മവിശ്വസ പ്രകടനം; റിസോർട്ടിൽ അടച്ചിട്ട് എംഎൽഎമാരെ മാനസികമായി പീഡിപ്പിക്കുന്നെന്നും യെദ്യൂരപ്പ

ബംഗളുരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ 15 ദിവസത്തെ സമയവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന് അനുകൂലമായി കോൺഗ്രസ് എംഎൽഎമാർ വോട്ട് ചെയ്യുമെന്നും യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ് എംഎ‍ൽഎമാരെ റിസോർട്ടിൽ അടച്ചിട്ട് മാനസികമായി പീഡിപ്പിക്കുകയാണെന്നും അവരും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

ബംഗളുരുവിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. റിസോർട്ടിലുള്ള കോൺഗ്രസ് എംഎ‍ൽഎമാരുടെ ഫോൺ പിടിച്ചു വാങ്ങിയതായും ജീവിതപങ്കാളിയോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു. ബിജെപിക്ക് അനുകൂലമാണ് ജനവിധി. ബിജെപിയിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു. ഏത് നിമിഷവും നിയമസഭ വിളിച്ചു ചേർക്കാമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയിച്ച ബദാമിയിലും ശ്രമിച്ചിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നെന്ന് യെദ്യൂരപ്പ പറഞ്ഞു. രണ്ട് ദിവസം കൂടി ശ്രീരാമലു പ്രചരണം നടത്തിയിരുന്നെങ്കിൽ ബദാമിയിലും ബിജെപി വിജയിക്കുമായിരുന്നു. എന്നാൽ മറ്റ് മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നതിനാൽ അദ്ദേഹത്തിന് ബദാമിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP