Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹുറിയത്ത് വിഘടനവാദി നേതാക്കളായ യാസിൻ മാലിക്കും മസറത്ത് ആലമും അറസ്റ്റിൽ; സംഘർഷാവസ്ഥ ഒഴിവാക്കാനാണ് അറസ്റ്റെന്ന് പൊലീസ്

ഹുറിയത്ത് വിഘടനവാദി നേതാക്കളായ യാസിൻ മാലിക്കും മസറത്ത് ആലമും അറസ്റ്റിൽ; സംഘർഷാവസ്ഥ ഒഴിവാക്കാനാണ് അറസ്റ്റെന്ന് പൊലീസ്

ശ്രീനഗർ: ഹുറിയത്ത് വിഘടനവാദി നേതാക്കളായ യാസിൻ മാലിക്കിനെയും കാശ്മീരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാളിലേക്ക് പോകുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ യുവാവ് മരിച്ചതിനെ തുടർന്ന് ഇവിടെ സംഘർഷാവസ്ഥയുണ്ടായിരുന്നു, വിഘടനവാദി നേതാക്കൾ അവിടെ ചെന്നാൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമാകും എന്നതിനാലാണ് മാലിക്കിനെയും ആലമിനെയും മുൻകരുതലെന്ന നിലയ്ക്ക് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഖാലിദ് മുസാഫർ എന്ന യുവാവാണ് ത്രാളിലെ ബുച്ചു ഗ്രാമത്തിൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെ മുസാഫറിനെ വധിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, യുവാവിന് ഭീകരരുമായി ബന്ധമുണ്ടെന്നും അയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ സന്ദർശിച്ചിരുന്നുവെന്നും പൊലീസ് അവകാശപ്പെടുന്നു. യുവാവിൽ നിന്ന് രണ്ട് എകെ റൈഫിൾസും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ സൈന്യം നടത്തിയ പുക ഷെല്ലാക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരിൽ ഒരാൾ സിആർപിഎഫ് ജവാനിൽ നിന്ന് എകെ 47 തോക്ക് തട്ടിയെടുത്തതായി റിപ്പോർട്ടുണ്ട്.

മുഫ്തി സർക്കാർ മസ്‌റത്ത് ആലമിനെ മോചിപ്പിച്ചത് നേരത്തെ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സർക്കാരിലെ കൂട്ടുകക്ഷിയായ ബിജെപിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP