Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരെ മന്ത്രിയാക്കണമെന്നൊന്നും ഞാൻ പറയില്ല; പ്രതികരണവുമായി യദ്യുരപ്പ; ബിജെപി നേതൃത്വവുമായി ആലോചിച്ച് ബസവയ്ക്ക് തീരുമാനിക്കാം

ആരെ മന്ത്രിയാക്കണമെന്നൊന്നും ഞാൻ പറയില്ല; പ്രതികരണവുമായി യദ്യുരപ്പ;  ബിജെപി നേതൃത്വവുമായി ആലോചിച്ച് ബസവയ്ക്ക് തീരുമാനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പുതുതായി ചുമതലയേറ്റ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയിൽ ഇടപെടില്ലെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.ബസവയ്ക്ക് ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പാർട്ടി നേതൃത്വവുമായി ആലോചിച്ച് ആരെ വേണമെങ്കിലും മന്ത്രിയാക്കാൻ ബസവയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ താൻ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കർണാടകയിലെ ബിജെപി. എംഎ‍ൽഎമാരുടെ യോഗത്തിലാണ് കഴിഞ്ഞദിവസം 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ബസവരാജ യെദിയൂരപ്പയെ കണ്ടിരുന്നു.യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്. ആർ. ബൊമ്മൈയും കർണാടക മുഖ്യമന്ത്രിയായിരുന്നു.

ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബസവരാജ് 2008 ലാണ് ബിജെപിയിലെത്തുന്നത്. ഷിഗോൺ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎ‍ൽഎയായും രണ്ട് തവണ എം.എൽ.സിയായും തെരഞ്ഞെടുക്കപ്പെട്ടു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്.ഇത് നാലാം തവണയാണ് കാലാവധി പൂർത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുൻനിർത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP