Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിനുള്ളിലിരിക്കെ വൈ.എസ് ശർമ്മിളയെ ക്രയിനിൽ തൂക്കി; തെലങ്കാനയിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹന്റെ സഹോദരിക്കെതിരായ നടപടി കെ.സി.ആറിനെതിരെയുള്ള സമരത്തിനിടെ

കാറിനുള്ളിലിരിക്കെ വൈ.എസ് ശർമ്മിളയെ ക്രയിനിൽ തൂക്കി; തെലങ്കാനയിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹന്റെ സഹോദരിക്കെതിരായ നടപടി കെ.സി.ആറിനെതിരെയുള്ള സമരത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്:തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരരാവുവിനെതിരെയുള്ള സമരത്തിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവർത്തകയുമായ വൈ.എസ്. ശർമിളക്ക് നേരെ പൊലീസിന്റെ അസാധാരണ നടപടി.ശർമ്മിള ഉള്ളിലിരിക്കെ അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് തൂക്കിയെടുത്ത് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നടത്തുന്ന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശർമിള.

കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറിൽ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിൻ ഉപയോഗിച്ച് ശർമ്മിളയുടെ കാർ റോഡിലൂടെ കെട്ടിവലിച്ചത്.ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കാറിനുള്ളിൽ ശർമിള ഇരിക്കുന്നതും പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ വ്യകത്മാണ്.

കെസിആർ സർക്കാരിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി പദയാത്ര ആരംഭിച്ചതിനു പിന്നാലെ ഇന്നലെ അവരെ കസ്റ്റഡിയിലെടുത്തിരുന്നു.വാറംഗലിൽ ശർമിളയുടെ പാർട്ടി പ്രവർത്തകരും ടിആർഎസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നായിരുന്നു നടപടി.ചന്ദ്രശേഖര റാവു സർക്കാരിന്റെ അഴിമതി ചൂണ്ടിക്കാട്ടി നടത്തുന്ന പദയാത്ര ഇതുവരെ 3,500 കി.മീ പിന്നിട്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP