Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; ഷൂട്ടർ അവനി ലേഖരയ്ക്ക് ഇനി പുത്തൻ കൂട്ട്; എക്സ് യുവി 700 സമ്മാനിച്ചു

വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര; ഷൂട്ടർ അവനി ലേഖരയ്ക്ക് ഇനി പുത്തൻ കൂട്ട്; എക്സ് യുവി 700 സമ്മാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ രാജ്യത്തിന് സ്വർണമെഡൽ സമ്മാനിച്ച ഷൂട്ടർ അവനി ലേഖരയ്ക്ക് പ്രത്യേകമായി നിർമ്മിച്ച എക്‌സ് യുവി 700 എസ് യുവി സമ്മാനിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിർമ്മാതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് അവനി ലേഖര തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.

2021ലെ ടോക്കിയോ പാരാലിമ്പിക്സിൽ സ്വർണ മെഡൽ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവനി ലേഖര. തുടർന്ന് താരത്തിന് ഉപയോഗിക്കാൻ പ്രാപ്തമായ വിധത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മഹീന്ദ്ര എസ് യുവി 700 ലിമിറ്റഡ് എഡിഷൻ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു. അവനിക്ക് സമ്മാനിച്ച ഈ വാഹനം രൂപകൽപ്പന ചെയ്തത് മഹീന്ദ്രയുടെ ഗ്ലോബർ പ്രൊഡക്ട് ഡെവലപ്മെന്റ് മേധാവി ആർ വേലുസ്വാമിയാണ്.

താരത്തിന് വാഹനത്തിൽ അനായാസം കയറാനും ഇറങ്ങാനും സാധിക്കും.അവനിക്ക് സമ്മാനിച്ച വാഹനത്തിന്റെ ഗ്രില്ലിനും ഗോൾഡൻ കളർ പൂശിയിട്ടുണ്ട്. അവനിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. വാഹനം തുറന്നാൽ ഉള്ളിൽ നിന്നും സീറ്റുകൾ പുറത്തേക്ക് തള്ളിവരുന്ന സംവിധാനമാണ് എടുത്തുപറയേണ്ടത്.

ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും വിജയം കൈവരിച്ച ഇന്ത്യൻ അത്‌ലറ്റുകൾക്ക് പാരിതോഷികം നൽകാൻ മഹീന്ദ്ര തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നീരജ് ചോപ്രയ്ക്ക് എക്‌സ് യുവി 700 സുവർണ എഡിഷൻ സമ്മാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP