Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷവോമി ഉൽപ്പന്നങ്ങളുടെ വ്യാജൻ ഡൽഹിയിൽ സുലഭം; ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കാത്ത മോഡലിന്റെ വ്യാജൻ ഗാഫർ മാർക്കറ്റിൽ ചുളുവിലയ്ക്ക്; പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് മുപ്പത് ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ

ഷവോമി ഉൽപ്പന്നങ്ങളുടെ വ്യാജൻ ഡൽഹിയിൽ സുലഭം; ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കാത്ത മോഡലിന്റെ വ്യാജൻ ഗാഫർ മാർക്കറ്റിൽ ചുളുവിലയ്ക്ക്; പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് മുപ്പത് ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷം അവസാനപാദത്തോടെ ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി മുൻനിര ചൈനീസ് ഇലക്ടോണിക്‌സ് കമ്പനിയായ ഷവോമി എത്തുമ്പോൾ ഇപ്പോഴിതാ ലക്ഷങ്ങൾ വിലമതിക്കുന്ന 2000ലധികം വ്യാജ ഷവോമി ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. ഡൽഹിയിലെ ഗാഫർ മാർക്കറ്റിൽ നിന്നാണ് ഷാവോമിയുടെ പേരിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയത്. 

ഷവോമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഏകദേശം മുപ്പത് ലക്ഷത്തോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പൊലീസ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. ഷാവോമിയുടെ ഇന്ത്യൻ സംഘവും പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയ നാല് വിൽപനക്കാരും പൊലീസ് പിടിയിലായി. ഇവരെ കോടതി റിമാന്റ് ചെയ്തു.

ഐംഐ പവർബാങ്കുകൾ, എംഐ നെക്ക് ബാൻഡുകൾ, എംഐ ട്രാവൽ അഡാപ്റ്ററുകൾ, എംഐ ഇയർഫോൺ ബേസിക് വിത്ത് മൈക്ക്, എംഐ വയർലെസ് ഹെഡ്സെറ്റ്, എംഐ എയർ ഡോട്ട്സ്, എംഐ 2 ഇൻ വൺ യുഎസ്ബി കേബിൾ പോലുള്ള ഉൽപ്പന്നങ്ങൾ പിടികൂടിയ വ്യാജ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ റഡ്മി എയർ ഡോട്സ് ഷാവോമി ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല.

പക്ഷെ, അതിന്റെ വ്യാജൻ ഗാഫർ മാർക്കറ്റിൽ സുലഫമായിരുന്നു എന്നതാണ് അധികൃതരെ ഞെട്ടിച്ചത്. രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ ബാധിച്ച ഒരേയൊരു കമ്പനി ഷവോമി മാത്രമല്ല. വിപണിയിൽ ഒന്നാമത് എത്തുന്നതിനുമുമ്പ് ഇന്ത്യൻ വിപണിയിൽ നോക്കിയ, സോണി എറിക്‌സൺ, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു

 വ്യാജ ഷാവോമി ഉൽപന്നങ്ങൾ എങ്ങനെ തിരിച്ചറിയാം...

1. റീട്ടെയിൽ ബോക്‌സുകളുടെ പാക്കേജിംഗും ഗുണനിലവാരവും വളരെ വ്യത്യസ്തമാണ്. യഥാർത്ഥ പാക്കേജിങ് സാധൂകരിക്കാൻ നിങ്ങൾക്ക് ഏത് മി ഹോം / മി സ്റ്റോർ സന്ദർശിക്കാവുന്നതാണ്.

2. ഉൽപ്പന്നത്തിലെ യഥാർത്ഥ മി ലോഗോ പരിശോധിക്കുക, അത് അംഗീകൃതമാണോ എന്ന് നിങ്ങൾക്കറിയാം. പാക്കേജിംഗിന്റെ യഥാർത്ഥ ലോഗോ മി.കോമിൽ കാണാം.

3. അംഗീകൃത ഫിറ്റ്‌നസ് ഉൽപ്പന്നങ്ങളായ മി ബാൻഡ് മി ഫിറ്റ് അപ്ലിക്കേഷൻ അനുയോജ്യത ഉണ്ടായിരിക്കും.

4. യഥാർത്ഥ ബാറ്ററികൾ ലി-പോളി ബാറ്ററികളാണെന്ന് സൂചിപ്പിക്കുന്ന ഒരു അടയാളം വഹിക്കും - അതേസമയം ലി-അയൺ പോലുള്ള അടയാളങ്ങൾ അവ ഷാവോമിയല്ലെന്ന് അർത്ഥമാക്കുന്നു.

5. അനധികൃതമായവ വളരെ ദുർബലവും എളുപ്പത്തിൽ തകരാറിലായതുമായതിനാൽ യഥാർത്ഥ യുഎസ്ബി കേബിളുകൾ ഷാവോമിയിൽ നിന്നും വ്യാജ വസ്തുക്കളിൽ നിന്നും തിരിച്ചറിയാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP