Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈം മാഗസിനിൽ'ഡിവൈഡർ ഇൻ ചീഫ്' എന്ന് ലേഖനമെഴുതി; ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി; നഷ്ടമാകുന്നത് രാജ്യത്ത് നിൽക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നൽകുന്ന ഓവർസീസ് സിറ്റിസൺ കാർഡ്; പൗരത്വം റദ്ദാക്കിയത് അടിസ്ഥാന വിവരങ്ങൾ നൽകാത്തതിനാലെന്ന് വിശദീകരണം; ലേഖനവുമായി നടപടിക്ക് ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ടൈം മാഗസിനിൽ'ഡിവൈഡർ ഇൻ ചീഫ്' എന്ന് ലേഖനമെഴുതി; ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി; നഷ്ടമാകുന്നത് രാജ്യത്ത് നിൽക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നൽകുന്ന ഓവർസീസ് സിറ്റിസൺ കാർഡ്; പൗരത്വം റദ്ദാക്കിയത് അടിസ്ഥാന വിവരങ്ങൾ നൽകാത്തതിനാലെന്ന് വിശദീകരണം; ലേഖനവുമായി നടപടിക്ക് ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ 'ഡിവൈഡർ ഇൻ ചീഫ്' എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ എഴുത്തുകാരൻ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി.ടൈം മാഗസിൻ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. അടിസ്ഥാന വിവരങ്ങൾ നൽകാത്തതിനാലാണ് പൗരത്വം റദ്ദാക്കിയതെന്നാണ് സംഭവത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം.

ഓവർസീസ് പൗരത്വമാണ് റദ്ദാക്കിയത്. നിരവധി തവണ ആതിഷിന് ഇന്ത്യയിൽ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നിൽക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നൽകുന്നതാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയിൽ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാർഡുടമകൾക്കുണ്ട്.ഈ അവകാശങ്ങൾ എല്ലാം ആതിഷിന് ഇനി നഷ്ടമാകും. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡിനായി അപേക്ഷ നൽകുമ്പോൾ പിതാവ് പാക് സ്വദേശിയാണെന്ന വിവരം ആതിഷ് മറച്ചുവെച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദമാക്കുന്നത്.

2019 മെയ്‌ 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവർ സ്റ്റോറിയിലായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് ആതിഷ് അഭിസംബോധന ചെയ്തത്.പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമർശിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാൾ വലിയ വിഭാഗീയതയാണ് നരേന്ദ്ര മോദിക്ക് കീഴിൽ നേരിടുന്നതെന്നായിരുന്നു ആതിഷിന്റെ ലേഖനം അവകാശപ്പെട്ടത്. ആൾക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിങ് ഠാക്കൂറിന്റെ സ്ഥാനാർത്ഥിത്വം ഇവയെല്ലാം ആതിഷിന്റെ ലേഖനത്തിൽ വിമർശനത്തിന് വിധേയമായിരുന്നു.

മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീൻ സിങിന്റേയും പാക്കിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റേയും മകനാണ് ആതിഷ് തസീർ. ബിസിനസുകാരനും സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയക്കാരനുമായ സൽമാൻ തസീറിനെ 2011 കൊലപ്പെടുത്തുകയായിരുന്നു. ആതിഷ് തസീർ ലണ്ടനിൽ ജനിക്കുകയും ഇന്ത്യയിൽ വളരുകയും ചെയ്തയാളാണ്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള വ്യക്തിയാണ് ആതിഷ്. ടൈം മാഗസിനിലെ ലേഖനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾക്ക് ആതിഷ് വിധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP