Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധം ഉയർത്താൻ ഗുസ്തി താരങ്ങൾ; മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹം; താരങ്ങളെ പിന്തുണച്ച് എത്തുന്ന കർഷകരെ ഡൽഹി അതിർത്തിയിൽ തടയും

പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധം ഉയർത്താൻ ഗുസ്തി താരങ്ങൾ; മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹം; താരങ്ങളെ പിന്തുണച്ച് എത്തുന്ന കർഷകരെ ഡൽഹി അതിർത്തിയിൽ തടയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ മന്ദിരത്തിന് മുന്നിൽ പ്രതിഷേധം ഉയർത്താൻ ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജന്തർ മന്തറിൽ നിന്ന് താരങ്ങൾ മാർച്ചായി നീങ്ങുന്നത് തടയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിരവധി ബാരിക്കേഡുകൾ ഉയർത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്ത്രീകളെയും തടയാൻ ഡൽഹി അതിർത്തികളെല്ലാം കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ച് അടച്ചു. പാർലമെന്റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി.

പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങൾ ആരോപിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങൾ എന്തു തീരുമാനിക്കുന്നുവോ അത് അനുസരിക്കാൻ തയ്യാറാണെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP