Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് മീറ്റർ അകലെ നിന്ന് എകെ 47ൽ നിന്ന് വെടിയുതിർത്താലും ഇനി സുരക്ഷിതർ; ലോകത്ത് ആദ്യമായി ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റുമായി ഇന്ത്യൻ സേന

പത്ത് മീറ്റർ അകലെ നിന്ന് എകെ 47ൽ നിന്ന് വെടിയുതിർത്താലും ഇനി സുരക്ഷിതർ; ലോകത്ത് ആദ്യമായി ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റുമായി ഇന്ത്യൻ സേന

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഇന്ത്യൻ സൈനികോദ്യോഗസ്ഥൻ വികസിപ്പിച്ചത് ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്. ഇന്ത്യൻ ആർമി മേജർ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റുകൾ വികസിപ്പിച്ചെടുത്തത്. പത്ത് മീറ്റർ അകലെ നിന്ന് എകെ 47 നിൽ നിന്ന് വെടിയുതിർത്താൽ പോലും അപകടം സംഭിവിക്കാതെ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് സൈന്യം അവകാശപ്പെടുന്നത്.

പൂണെയിലെ മിലിട്ടറി എൻജിനീയറിങ് കോളേജിൽ നിന്നാണ് ഈ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. മേജർ അനൂപ് മിശ്രയുടെ നേതൃത്വത്തിൽ 'സർവത്ര' എന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചിരുന്നു. ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ പാക്ക് ആർമി സ്നിപ്പർമാരിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമത്തിൽ നിന്ന് രക്ഷ നേടനായാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP