Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടികയിൽ ഒന്നാം സ്ഥാനം ഇടം പിടിച്ച് ജപ്പാൻ: മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യൻ രാജ്യങ്ങൾ; ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്ക് കൂപ്പുകുത്തി

പട്ടികയിൽ ഒന്നാം സ്ഥാനം ഇടം പിടിച്ച് ജപ്പാൻ: മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യൻ രാജ്യങ്ങൾ; ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്ക് കൂപ്പുകുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്‌ക്കെന്ന് റിപ്പോർട്ടുകൾ. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) ഡാറ്റയെ അടിസ്ഥാനമാക്കി, ഹെൻലിയും പങ്കാളികളും ഒരു പാസ്പോർട്ട് സൂചിക പുറത്തിറക്കിയത്, അവിടെ മുൻകൂർ വിസയില്ലാതെ അവരുടെ പാസ്പോർട്ട് ഉടമയ്ക്ക് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് രാജ്യങ്ങൾ റങ്ക് പട്ടികയിൽ തരംതിരിച്ചിട്ടുമുണ്ട്.

ഹെൻലി പാർസ്സ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്സ്പോർട്ട് 10 സ്ഥാനങ്ങളാണ് താഴേയ്ക്കുപോയത്. റാങ്കിങ്ങിൽ 74 ആയിരുന്നത് 84 ലേയ്ക്കാണ് കൂപ്പുകുത്തിയത്. വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങൾ, ഇ- വിസയിൽ പോകാവുന്ന രാജ്യങ്ങൾ, വിസ ഓൺ അറൈവൽ, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് ഹെൻലി പാസ്സ്പോർട്ട് ഇൻഡക്സ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

റാങ്കിങ്ങിൽ പൊതുവിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ജപ്പാൻ ആണ് പട്ടികയിൽ ഒന്നാമത്. 191 രാജ്യങ്ങളാണ് വിസയില്ലാതെ ജപ്പാൻ പാസ്സ്പോർട്ടുമായി സഞ്ചരിക്കാനാവുക. സിംഗപ്പുർ രണ്ടാമതും ദക്ഷിണ കൊറിയ, ജർമനി എന്നീ രാജ്യങ്ങൾ മൂന്നാമതുമാണ്.


ലോകത്തിലെ ഏറ്റവും മികച്ച 10 പാസ്‌പോർട്ടുകൾ:

1) ജപ്പാൻ: 191 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശനം

2) സിംഗപ്പൂർ: 190 രാജ്യങ്ങൾ

3) ജർമ്മനി, ദക്ഷിണ കൊറിയ: 189 രാജ്യങ്ങൾ


4) ഫിൻലാൻഡ്, ഇറ്റലി: 188 രാജ്യങ്ങൾ

5) ഡെന്മാർക്ക്, ലക്‌സംബർഗ്, സ്‌പെയിൻ: 187

6) ഫ്രാൻസ്, സ്വീഡൻ: 186

7) ഓസ്ട്രിയ, അയർലൻഡ്, നെതർലാന്റ്‌സ്, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്: 185

8) ബെൽജിയം, ഗ്രീസ്, നോർവേ, യുകെ, യുഎസ്എ: 184

9) ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, മാൾട്ട, ന്യൂസിലാന്റ്: 183

10) ഹംഗറി, ലിത്വാനിയ, സ്ലൊവാക്യ: 181

 ലോകത്തിലെ ഏറ്റവും പിന്നിൽ നി്ൽക്കുന്ന പാസ്പോർട്ടുകൾ:

1) അഫ്ഗാനിസ്ഥാൻ: 26 രാജ്യങ്ങളിലേക്ക് ഇ്ല്ലാതെ പ്രവേശനം

2) ഇറാഖ്: 28 രാജ്യങ്ങൾ

3) സിറിയ: 29

4) പാക്കിസ്ഥാൻ, സൊമാലിയ: 32

5) യെമൻ: 33

6) ലിബിയ: 37

7) നേപ്പാൾ, ഫലസ്തീൻ പ്രദേശം: 38

8) ഉത്തര കൊറിയ, സുഡാൻ: 39

9) കൊസോവോ, ലെബനൻ: 40

10) ബംഗ്ലാദേശ്, കോംഗോ, എറിത്രിയ, ഇറാൻ: 41

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP