Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ബുധനാഴ്ച മുതൽ; വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കം ചർച്ചയാകും; ക്രിസ്മസ് ആഘോഷ ദിവസങ്ങൾ പരിഗണിക്കണമെന്ന് കോൺഗ്രസ്

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ബുധനാഴ്ച മുതൽ; വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കം ചർച്ചയാകും; ക്രിസ്മസ് ആഘോഷ ദിവസങ്ങൾ പരിഗണിക്കണമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ സമ്മേളന കാലയളവിൽ ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഇതിനകം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക സംവരണ വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ക്രിസ്മസ് അവധി ദിനങ്ങൾക്ക് അനുസരിച്ച് പാർലമെന്റ് സമ്മേളനം ക്രമീകരികരിച്ചില്ലെന്ന് കാട്ടി സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു.

സമ്മേളനം വെട്ടിച്ചുരുക്കണമെന്നല്ല, പക്ഷേ ക്രിസ്മസ് ആഘോഷം കണക്കിലെടുത്ത് സമ്മേളനം ക്രമീകരിക്കണമായിരുന്നുവെന്നാണ് കോൺഗ്രസ് പ്രതിനിധി അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടത്. ക്രിസ്മസ് കാലത്തിനനുസരിച്ച് സർക്കാർ സഭ സമ്മേളനം ക്രമീകരിച്ചില്ലെന്ന് കോൺഗ്രസിനൊപ്പം ഡി എം കെ, ആർ എസ് പി പാർട്ടികളും വിമർശനം ഉന്നയിച്ചു.

ക്രിസ്മസ് കഴിഞ്ഞുള്ള അടുത്ത ദിവസം സഭ ചേരുന്നത് ഉന്നയിച്ചായിരുന്ന വിമർശനം. എന്നാൽ ആരോപണം തള്ളിയ കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി ക്രിസ്മസ് അവധി പരിഗണിച്ച് രണ്ട് ദിവസം സഭ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഡിസംബർ 24 , 25 തിയതികളിൽ അവധിയുണ്ടെന്നാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പറഞ്ഞത്.

ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ 31 രാഷ്ട്രീയപാർട്ടികൾ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയുഷ് ഗോയൽ , പ്രൾഹാദ് ജോഷി എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയത്. സർവ്വകക്ഷി യോഗത്തിൽ സർക്കാരിന് വേണ്ടി മന്ത്രിമാർ പാർലമെന്റ് സമ്മേളനം വിജയമാക്കാൻ പ്രതിപക്ഷ പിന്തുണ തേടി. നാളെ തുടങ്ങുന്ന പാർലമന്റ് സമ്മേളനം ഡിസംബർ 29 വരെയാണ് ചേരുന്നത്. പതിനേഴ് ദിവസത്തെ സഭ സമ്മേളനത്തിൽ പതിനാറ് ബില്ലുകളാണ് അവതരിപ്പിക്കുക.

വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അന്ന് കോൺഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യാഴാഴ്ചയാണ് ഗുജറാത്ത് , ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. വലിയ വിജയം ഗുജറാത്തിലും, ഭരണം നിലനിർത്താൻ ഹിമാചലിലുമായിൽ പ്രതിപക്ഷത്തെ ആത്മവിശ്വാസത്തോടെ നേരിടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മറിച്ചാണെങ്കിൽ കേന്ദ്രസർക്കാരിനെ വിറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP