Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവർത്തിക്കേണ്ടത് ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ്സുകൾ കൂടി കീഴടക്കാനെന്ന് പ്രധാനമന്ത്രി; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആകർഷകമായ പെരുമാറ്റം വേണമെന്നും എംപിമാരോട് നരേന്ദ്ര മോദി

പ്രവർത്തിക്കേണ്ടത് ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ്സുകൾ കൂടി കീഴടക്കാനെന്ന് പ്രധാനമന്ത്രി; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആകർഷകമായ പെരുമാറ്റം വേണമെന്നും എംപിമാരോട് നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ മനസുകൾ കൂടി കീഴടക്കാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി എംപിമാർക്കുവേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയണം. ബിജെപിക്ക് വോട്ടുചെയ്യാത്തവരുടെ മനസുകൾകൂടി കീഴടക്കാൻ ഇതിലൂടെ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ൽ വരാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തിക്കാൻ അദ്ദേഹം ബിജെപി എംപിമാരെ ഉപദേശിച്ചു. മികച്ച പ്രവർത്തനത്തിലൂടെയും ആകർഷകമായ പെരുമാറ്റത്തിലൂടെയും മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് ഉറപ്പാക്കണം.

എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ബിജെപിക്ക് വോട്ടു ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ല. ആത്മാർഥമായ പ്രവർത്തനവും മികച്ച പെരുമാറ്റവും പാർട്ടിക്ക് വോട്ടുചെയ്യാത്തവരെപ്പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP