Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരെല്ലാം ഒരുമിച്ചു വന്നാലും ബിജെപി ഒരു ഇഞ്ച് പോലും പിന്നോട്ടില്ല; വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് നിയമത്തെ എതിർക്കുന്നത്; ന്യൂനപക്ഷങ്ങൾ അന്തസായി ആണ് ഇന്ത്യയിൽ ജീവിക്കുന്നത്; എന്നാൽ അയൽരാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്: പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് ആവർത്തിച്ചു ആഭ്യന്തരമന്ത്രി അമിത്ഷാ

ആരെല്ലാം ഒരുമിച്ചു വന്നാലും ബിജെപി ഒരു ഇഞ്ച് പോലും പിന്നോട്ടില്ല; വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് നിയമത്തെ എതിർക്കുന്നത്; ന്യൂനപക്ഷങ്ങൾ അന്തസായി ആണ് ഇന്ത്യയിൽ ജീവിക്കുന്നത്; എന്നാൽ അയൽരാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്: പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് ആവർത്തിച്ചു ആഭ്യന്തരമന്ത്രി അമിത്ഷാ

മറുനാടൻ ഡെസ്‌ക്‌

ജോധ്പുർ: പൗരത്വ നിയമ ഭേദഗതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരൊക്കെ ഒരുമിച്ചു വന്നാലും സർക്കാർ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് നിയമത്തെ എതിർക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാൻ രാജസ്ഥാനിൽ ബിജെപി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്ക് എതിരല്ല, ഒരാളുടെയും പൗരത്വം ഇതിലൂടെ ഇല്ലാതാവില്ലെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വം എടുത്തുകളയുന്ന ബിൽ അല്ല, മറിച്ച് നൽകുന്ന നിയമമാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. കോൺഗ്രസ് ഇതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. വോട്ടുബാങ്ക് ആണ് അവരുടെ ലക്ഷ്യം. വോട്ടുബാങ്കിന് വേണ്ടി സവർക്കറെപ്പോലെയുള്ള ഒരു വലിയ വ്യക്തിത്വത്തിന് എതിരെ പോലും സംസാരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിന് ഇതിന്റെ പേരിൽ ലജ്ജിക്കേണ്ടി വരും.

ന്യൂനപക്ഷങ്ങൾ അന്തസായി ആണ് ഇന്ത്യയിൽ ജീവിക്കുന്നത്. എന്നാൽ അയൽരാജ്യത്ത് അവരുടെ എണ്ണം ഇല്ലാതാവുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. കോൺഗ്രസ് ആണ് അതിന് ഉത്തരവാദിയെന്ന് അമിത് ഷാ ആവർത്തിച്ചു. രാഹുൽ ഗാന്ധി നിയമം പഠിച്ചതിനു ശേഷം ചർച്ചയ്ക്കു വരട്ടെ. അദ്ദേഹത്തിന് അതു പഠിക്കാൻ വേണമെങ്കിൽ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തി നൽകാമെന്നും അമിത് ഷാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP