Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ ഫ്ളിപ്കാർട്ട് ജീവനക്കാരിയെ നടുറോഡിൽ വെച്ചു വെടിവെച്ച് കൊന്നു; പ്രതികൾക്കായി തിരച്ചിൽ

ഡൽഹിയിൽ ഫ്ളിപ്കാർട്ട് ജീവനക്കാരിയെ നടുറോഡിൽ വെച്ചു വെടിവെച്ച് കൊന്നു; പ്രതികൾക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ നടുറോഡിൽ യുവതിയെ വെടിവെച്ച് കൊന്നു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡൽഹി പശ്ചിംവിഹാറിൽ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.

ഫ്ളിപ്കാർട്ടിൽ കൂറിയർ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിർത്തതെന്ന് ഭർത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP