Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടംഗ സംഘം യുവതിയെ ഡീസൽ ഒഴിച്ച് കത്തിച്ചത് വിവാഹത്തിന് മൂന്നു ദിവസം ബാക്കി നിൽക്കെ; സംശയാസ്പദമായി ആരും വീട്ടിൽ കടന്നിട്ടില്ലെന്ന് പൊലീസ്

രണ്ടംഗ സംഘം യുവതിയെ ഡീസൽ ഒഴിച്ച് കത്തിച്ചത് വിവാഹത്തിന് മൂന്നു ദിവസം ബാക്കി നിൽക്കെ; സംശയാസ്പദമായി ആരും വീട്ടിൽ കടന്നിട്ടില്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: വിവാഹിതയാകാൻ മൂന്നു ദിവസം ബാക്കി നിൽക്കെ യുവതിയെ രണ്ടംഗ സംഘം ഡീസൽ ഒഴിച്ച് കത്തിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. പഞ്ചാബിലെ ലുധിയാനയിലാണ് 29കാരിയെ തീകൊളുത്തിയത്.

ജനുവരി 17 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വിശ്വകർമ പുരി പ്രദേശത്തെ യുവതിയുടെ വസതിയിൽ അതിക്രമിച്ച് കയറി ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന ബന്ധുക്കൾ യുവതിയുടെ നിലവിളി കേട്ടാണ് ശുചിമുറിയിലെത്തിയത്. ഉടൻ തന്നെ തീ അണച്ച് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പിതാവ് ഹർജിന്ദർ സിങ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് അവർ കണ്ടതായും അദ്ദേഹം പൊലീസിന് മൊഴി നൽകി. അതേസമയം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശായാസ്പദമായി ആരും വീട്ടിൽ പ്രവേശിക്കുന്നത് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP