Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ വീണ്ടും ബസിനുള്ളിൽ കൂട്ടബലാത്സംഗം; ഭിന്നശേഷിക്കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയത് ബസ് ജീവനക്കാർ

ഡൽഹിയിൽ വീണ്ടും ബസിനുള്ളിൽ കൂട്ടബലാത്സംഗം; ഭിന്നശേഷിക്കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയത് ബസ് ജീവനക്കാർ

രു വർഷം മുമ്പ് ഡൽഹിയിൽ ബസിനുള്ളിൽ നടന്ന കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട നിർഭയയുടെ ഓർമ്മകൾ മായും മുമ്പ് വീണ്ടും രാജ്യ തലസ്ഥാനത്ത് ബസിനുള്ളിൽ കൂട്ടബലാത്സംഗം. ഭിന്ന ശേഷിക്കാരിയായ 30 വയസുള്ള യുവതിയെയാണ് ബസ് ജീവനക്കാർ തന്നെ പീഡനത്തിന് ഇരയാക്കി റോഡിൽ തള്ളിയത്. ദാദ്രി പൊലീസ് സ്‌റ്റേഷന് അരികിലാണ് യുവതിയെ ജീവനക്കാർ ഉപേക്ഷിച്ചത്.

അനന്ദ് വിഹാറിനും ദാദ്രിക്കും ഇടയിലാണ് സംഭവം നടന്നത്. ചിബ്രമാവുവിലുള്ള ബന്ധുവിനെ കാണാൻ പോയതായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി കണ്ണുതുറക്കുമ്പോൾ ബസ് ആനന്ദ് വിഹാർ ഡിപ്പോയിൽ എത്തിയിരുന്നു. യാത്രക്കാർ എല്ലാവരും ഇറങ്ങിപ്പോയിരുന്നു. തുടർന്ന് യുവതിയെ ഇറങ്ങേണ്ട സ്‌റ്റോപ്പിൽ എത്തിക്കാമെന്ന് പറഞ്ഞ് യു.പി റോഡ് വേയ്‌സ് ബസിലെ െ്രെഡവറും കണ്ടക്ടറും ചേർന്നാണ് യുവതിയെ ഓടുന്ന ബസിനുള്ളിൽ വച്ച് ബലാൽസംഗം ചെയ്യ്തത്.

യുവതിയെ റോഡരികിൽ തള്ളിയ ശേഷം ഉടനടി ബസ് ജീവനക്കാർ കടന്നു. യുവതി ഉടൻ തന്നെ ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവ് പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP