Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പേറ്റുനോവ് കലശലായി; ലോക്കൽ ട്രെയിനിൽ യുവതി കുട്ടിക്ക് ജന്മം നൽകി

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പേറ്റുനോവ് കലശലായി; ലോക്കൽ ട്രെയിനിൽ യുവതി കുട്ടിക്ക് ജന്മം നൽകി

മുംബൈ: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പേറ്റുനോവ് കലശാലായ യുവതി യാത്ര ചെയ്തിരുന്ന ട്രെയിനിൽ തന്നെ കുഞ്ഞിന് ജന്മം നൽകി. ലോക്കൽ ട്രെയിനിൽ വച്ചാണ് യുവതി ആൺ കുട്ടിക്ക് ജന്മം നൽകിയത്. മുംബൈയിലാണ് സംഭവം. സുനിത വിശ്വകർമ എന്ന യുവതിയാണ് ട്രെയിനിൽ കുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് സുനിത കുട്ടിക്ക് ജന്മം നൽകിയത്. ട്രെയിനിലെ വനിതകളുടെ രണ്ടാം കമ്പാർട്ട്‌മെന്റിലാണ് സംഭവം.

ആശുപത്രിയിൽ പോകുവാൻ നളസോപ്രയിൽ നിന്ന് ട്രെയിനിൽ കയറിയ സുനിതക്ക് നൈഗോണിലെത്തിയപ്പോൾ വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തുവാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ സുനിത ട്രെയിനിൽ കുട്ടിക്ക് ജന്മം നൽകി. സുനിതയെയും കുട്ടിയെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP