Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫേസ്‌ബുക്ക് കാമുകൻ വിവാഹഭ്യർത്ഥന നിരസിച്ചു; തേനി സ്വദേശിയെ കൊല്ലാൻ അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത് മലേഷ്യൻ യുവതി; ആദ്യ​ഗഡുവായി സംഘത്തിന് കെെമാറിയത് ഒരു ലക്ഷം രൂപ; ക്വട്ടേഷൻ നടപ്പാക്കാനെത്തിയ ഒമ്പതം​ഗ സംഘത്തെ അഴിക്കുള്ളിലാക്കി പൊലീസ്

ഫേസ്‌ബുക്ക് കാമുകൻ വിവാഹഭ്യർത്ഥന നിരസിച്ചു; തേനി സ്വദേശിയെ കൊല്ലാൻ അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത് മലേഷ്യൻ യുവതി; ആദ്യ​ഗഡുവായി സംഘത്തിന് കെെമാറിയത് ഒരു ലക്ഷം രൂപ; ക്വട്ടേഷൻ നടപ്പാക്കാനെത്തിയ ഒമ്പതം​ഗ സംഘത്തെ അഴിക്കുള്ളിലാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ഫേസ്‌ബുക്ക് കാമുകൻ വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി. ബെംഗളൂരുവിലെ ഐ.ടി. എൻജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുർ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷൻ നൽകിയത്.

ക്വട്ടേഷൻ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. മധുര ആവണിയാപുരം സ്വദേശി അൻപരശൻ, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകൻ, അഭിരാമപുരം സ്വദേശി അയ്യനാർ, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവൻ നിലെകോട്ടൈ സ്വദേശി ഭാസ്‌കരൻ, തേനി അല്ലി നഗർ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാർത്തിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്ക് വഴിയാണ് അശോകിനെ കൊല്ലാൻ വിഗ്നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇതിന്റെ ആദ്യ​ഗഡുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തിൽ യുവതിക്കെതിരെ കൂടുതൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഫേസ്‌ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാൽ അശോക് വിവാഹഭ്യർത്ഥന നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യർത്ഥന നടത്തിയെങ്കിലും അശോക് വിസ്സമിതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്നേശ്വരി നാട്ടിലേക്ക് തിരിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP