Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവിന്റെ 10 ലക്ഷം രൂപയും സ്വർണവുമായി പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി; മകളുടെ ഒളിച്ചോട്ടം തന്റെ പണം കൊണ്ടാണെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതിയുമായി പിതാവ്; അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപത്തു നിന്നും കാമുകീ കാമുകന്മാരെ പൊക്കി പൊലീസ്

പിതാവിന്റെ 10 ലക്ഷം രൂപയും സ്വർണവുമായി പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി; മകളുടെ ഒളിച്ചോട്ടം തന്റെ പണം കൊണ്ടാണെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതിയുമായി പിതാവ്; അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപത്തു നിന്നും കാമുകീ കാമുകന്മാരെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

മുംബൈ: സ്വന്തം വീട്ടിൽ കാമുകനൊപ്പം മോഷണം നടത്താൻ ശ്രമിച്ച യുവതി പിടിയിൽ. മുംബൈ ഓഷിവാരയിലാണ് സംഭവം. പിതാവിന്റെ പണവും 19 ലക്ഷം വില വരുന്ന ആഭരണങ്ങളും മോഷ്ടിച്ചു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു പെൺകുട്ടി. ഇതോടെ ഇരുവരേയും അറസ്റ്റ് ചെയ്തു. മുംബൈ വെർസോവയിലെ സ്‌കൂളിൽ പിടി അദ്ധ്യാപകനാണ് 35 കാരനായ കാമുകൻ. പെൺകുട്ടിക്ക് 21 വയസ്സാണ്.

ജുലൈ 30 ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിടി അദ്ധ്യാപകനൊപ്പം മകൾ പോയതായിരിക്കാമെന്ന് ഊഹിച്ചിരുന്നതായും പിതാവ് പറയുന്നു. മകൾക്കൊപ്പം വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പത്ത് ലക്ഷം രൂപയും കാണാതായതായും ശ്രദ്ധയിൽ പെട്ടു. ജുലൈ 23 ന് മകൾ ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ വീട്ടുകാർക്ക് കോവിഡ് ബാധിച്ചെന്നും അവരുടെ സ്വർണം ലോക്കറിൽ സൂക്ഷിക്കാനാണ് എന്നായിരുന്നു മകളുടെ വിശദീകരണം. സുഹൃത്തും കുടുംബവും അസുഖം മാറി തിരിച്ചെത്തിയാൽ സ്വർണം തിരിച്ചേൽപ്പിക്കണമെന്നും മകൾ പറഞ്ഞിരുന്നു.

മകൾ സ്വർണവും പണവുമായാണ് കാമുകനൊപ്പം പോയതെന്ന് തിരിച്ചറിഞ്ഞതോടെ, മോഷണത്തിനും പിതാവ് പരാതി നൽകി. പഞ്ചാബിൽ നിന്നാണ് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഇരുവരേയും പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP