Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദോഷംതീർക്കാൻ യുവതി വീട്ടിനുള്ളിൽ കുഴി കുത്തിയത് 25 അടി ആഴത്തിൽ; ഭർത്താവിന്റെ അസുഖം മാറ്റാൻ കിടപ്പുമുറിയിൽ കുഴിയെടുത്തത് പൂജാരിയുടെ നിർദേശ പ്രകാരം; അസ്വാഭാവിക ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയതോടെ പൊലീസിൽ അറിയിച്ചത് നാട്ടുകാർ; സ്ഥലത്തെത്തിയപ്പോൾ കണ്ടത് ചാക്കുകളിലാക്കി കൂട്ടിവെച്ചിരിക്കുന്ന മണൽ

ദോഷംതീർക്കാൻ യുവതി വീട്ടിനുള്ളിൽ കുഴി കുത്തിയത് 25 അടി ആഴത്തിൽ; ഭർത്താവിന്റെ അസുഖം മാറ്റാൻ കിടപ്പുമുറിയിൽ കുഴിയെടുത്തത് പൂജാരിയുടെ നിർദേശ പ്രകാരം; അസ്വാഭാവിക ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയതോടെ പൊലീസിൽ അറിയിച്ചത് നാട്ടുകാർ; സ്ഥലത്തെത്തിയപ്പോൾ കണ്ടത് ചാക്കുകളിലാക്കി കൂട്ടിവെച്ചിരിക്കുന്ന മണൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കുടുംബത്തിലെ ദോഷംതീർക്കാൻ വീട്ടമ്മ വീട്ടിനുള്ളിൽ 25 അടി ആഴത്തിൽ കുഴി കുത്തി. ചെന്നൈയിലെ ടി.പി. ഛത്രം കെ.വി.എൻ. പുരത്തു താമസിക്കുന്ന മൈഥിലി എന്ന യുവതിയാണ് പൂജാരിയുടെ ഉപദേശത്തെത്തുടർന്ന് കിടപ്പുമുറിയുടെ മധ്യത്തിൽ ജോലിക്കാരെക്കൊണ്ട് കുഴി കുത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന തന്റെ ഭർത്താവ് രാജ തളർവാതം വന്ന് കിടപ്പിലാണെന്നും അസുഖം മാറ്റാനായി മിന്റ് റോഡിലെ പൂജാരി സുരേഷ് വീട്ടിനുള്ളിൽ കുഴി കുത്തി ദോഷം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മൈഥിലി പറയുന്നത്.

കിണർ പോലെ തോന്നുന്ന കുഴിക്ക് രണ്ടടി വ്യാസവും 25 അടി ആഴവുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടിൽ നിന്നും രാത്രി നേരങ്ങളിൽ അസ്വാഭാവിക ശബ്ദം കേൾക്കുന്നതായി അയൽവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണത്തിനെത്തിയത്. തുടർന്നാണ് വീടിനുള്ളിൽ വലിയ കുഴി കണ്ടെത്തിയത്. വീട്ടിലെ രണ്ടു ജോലിക്കാരുടെ സഹായത്തോടെയാണ് കുഴി കുത്തിയത്. മണ്ണ് 70 ചാക്കുകളിലാക്കി വീട്ടു പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ ശത്രുക്കൾ തകിട് കുഴിച്ചിട്ടിട്ടുണ്ടെന്നും അതിനാലാണ് കുടുംബ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നുമായിരുന്നു പൂജാരിയുടെ കണ്ടെത്തൽ.

കുഴി കുത്തിയാൽ ഒരു പ്രത്യേക സ്ഥലത്തുനിന്ന് തകിട് കണ്ടെത്താനാകുമെന്നും പൂജാരി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ജോലിക്കാരെകൂട്ടി രഹസ്യമായി പണി തുടങ്ങിയതെന്നും പല രാത്രികൾ ഇത് തുടർന്നുവെന്നും മൈഥിലി മൊഴി നൽകി. മൈഥിലിയെയും രണ്ട് ജോലിക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP