Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗത്തിന് ഇരകളായി; അർധ രാത്രി വഴിയരികിൽ ഉപേക്ഷിച്ചു; രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽ നിന്ന യുവതിക്കും മകൾക്കും ലിഫ്റ്റ് ഓഫർ ചെയ്തു കൊടും ക്രൂരത

യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗത്തിന് ഇരകളായി; അർധ രാത്രി വഴിയരികിൽ ഉപേക്ഷിച്ചു; രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽ നിന്ന യുവതിക്കും മകൾക്കും ലിഫ്റ്റ് ഓഫർ ചെയ്തു കൊടും ക്രൂരത

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. ഹരിദ്വാറിൽ തീർത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയും ആറ് വയസുകാരി മകളെയും കാറിൽ വെച്ചു കൂട്ടബലാത്സംഗം ചെയ്തു. ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലാണ് ഞെട്ടിക്കുന്ന ക്രൂരത. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽ നിന്ന യുവതിക്കും മകൾക്കും സോനു എന്നൊരാൾ കാർ നിർത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു.

യാത്രയ്ക്കിടെ യുവതിയെയും ആറ് വയസുള്ള മകളെയും പ്രതികൾ കൂട്ടബലാത്സംഗിനിരയാക്കിയ ശേഷം ഇരുവരേയും കനാലിനു സമീപം ഉപേക്ഷിച്ചു. പാതിരാത്രിയിൽ ഒരു വിധത്തിൽ പൊലീസ് സ്റ്റേഷനിലെത്തി യുവതി തനിക്കുണ്ടായ ദുരനുഭവം അറിയിക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നതിൽ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. ഇരുവരെയും റൂർക്കിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കുറ്റവാളികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP