Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ ചെരിപ്പെറിഞ്ഞതിന് സ്ത്രീ പിടിയിൽ; 'ചെരിപ്പേറ്' സിദ്ദുവും മാധ്യമപ്രവർത്തകരും സംസാരിക്കുന്നതിനിടെ; മോദിക്കെതിരെ മന്ത്രി സംസാരിച്ചതിനാലാണ് താൻ അങ്ങനെ ചെയ്തതെന്ന് സ്ത്രീ; രാഹുലിന്റെ 'ചൗക്കീദാർ ചോർ ഹെ' പ്രയോഗം വ്യാപകമായി ഉപയോഗിച്ച് സിദ്ദു

പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ ചെരിപ്പെറിഞ്ഞതിന് സ്ത്രീ പിടിയിൽ; 'ചെരിപ്പേറ്' സിദ്ദുവും മാധ്യമപ്രവർത്തകരും സംസാരിക്കുന്നതിനിടെ; മോദിക്കെതിരെ മന്ത്രി സംസാരിച്ചതിനാലാണ് താൻ അങ്ങനെ ചെയ്തതെന്ന് സ്ത്രീ; രാഹുലിന്റെ 'ചൗക്കീദാർ ചോർ ഹെ' പ്രയോഗം വ്യാപകമായി ഉപയോഗിച്ച് സിദ്ദു

മറുനാടൻ ഡെസ്‌ക്‌

റോഹ്ത്തക്: തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കവേ മന്ത്രിക്ക് നേരെ ചെരിപ്പേറ്. പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന് നേരെയാണ് സ്ത്രീ ചെരിപ്പെറിഞ്ഞ് പ്രതിഷേധിച്ചത്. ഹരിയാനയിൽ വച്ചായിരുന്നു സംഭവം. മോദിക്കെതിരെ സംസാരിച്ചതിനാണ് താൻ ചെരിപ്പെറിഞ്ഞതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണമാണ് സിദ്ദു നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ 'ചൗക്കിദാർ ചോർ ഹെ' വ്യാപകമായി സിദ്ദു ഉപയോഗിക്കുന്നുണ്ട്. ഒഴിഞ്ഞുമാറിയതിനാൽ ചെരിപ്പേറ് സിദ്ദുവിന് കൊണ്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നിരന്തരം ഉന്നയിക്കുന്ന ചൗക്കീദാർ പരാമർശത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേരത്തെ വിശദീകരണം നൽകിയിരുന്നു. ഈ മുദ്രാവാക്യം തന്റെ സൃഷ്ടിയല്ലെന്നാണ് രാഹുൽ ഏതാനും ദിവസം മുൻപ് പറഞ്ഞത്.ചണ്ഡിഗഡിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ, ചൗക്കീദാർ കർഷക കടങ്ങൾക്ക് മാപ്പ് നൽകിയില്ല, ചൗക്കീദാർ ആർക്കും തൊഴിൽ നൽകിയില്ല, ചൗക്കീദാർ നിങ്ങൾക്ക് 15 ലക്ഷം നൽകിയില്ല എന്ന് പറഞ്ഞു. അപ്പോൾ അവിടെ നിന്ന ചില യുവാക്കൾ ഞാൻ ചൗകിദാർ എന്ന് പറയുമ്പോൾ ചോർ ഹെ എന്ന് തിരികെ പറഞ്ഞു.

അപ്പോൾ ഞാൻ പ്രസംഗം നിർത്തിയിട്ട് അവരോട് അത് ആവർത്തിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവരാണ് ചൗക്കീദാർ ചോർ ഹെ എന്ന് പറഞ്ഞത്. അതൊരിക്കലും എന്നിൽ നിന്നുണ്ടായതല്ല, രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ മുദ്‌റാവാക്യമാണ്. അത് കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഇപ്പോൾ പറയുന്നുണ്ട്. അവർ ചൗകിദാറെന്ന് പറയുമ്പോൾ ആൾക്കൂട്ടം ചോർ ഹെ എന്ന് ഏ?റ്റുചൊല്ലും.' രാഹുൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP