Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുക്കാൻ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാർ മാനഭംഗപ്പെടുത്തി; ബംഗളൂരുവിൽ രണ്ടു പേർ അറസ്റ്റിൽ

ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുക്കാൻ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാർ മാനഭംഗപ്പെടുത്തി; ബംഗളൂരുവിൽ രണ്ടു പേർ അറസ്റ്റിൽ

ബംഗളൂരു: ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുക്കാൻ വന്ന യുവതിയെ സെക്യൂരിറ്റി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബംഗളൂരു കബ്ബൺ പാർക്കിൽ ഇന്നലെ രാത്രിയാണു സംഭവം.

ടെന്നീസ് ക്ലബിൽ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാൻ എത്തിയ സ്ത്രീയാണു മാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

അംഗത്വത്തിനായി എത്തിയ യുവതിയെ സമയം വൈകിയതിനാൽ അടുത്ത ദിവസം വരാൻ ക്ലബ് അധികൃതർ നിർദേശിച്ചു. മടങ്ങിയ യുവതിയെ പുറത്തേക്കുള്ള വഴി കാട്ടിത്തരാമെന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാർ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു മാനഭംഗം ചെയ്യുകയായിരുന്നു.

മാനഭംഗത്തിന് ഇരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയെത്തുടർന്നു കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തു. അറസ്റ്റിലായ ടെന്നിസ് ക്ലബിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കുമെന്നു പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP