Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവിഹിത ബന്ധമെന്ന് സംശയം: ഉറങ്ങി കിടന്ന ഭർത്താവിന്റെ ശരീരത്തിൽ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു; പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് അയൽവാസികൾ; ഭാര്യ അറസ്റ്റിൽ

അവിഹിത ബന്ധമെന്ന് സംശയം: ഉറങ്ങി കിടന്ന ഭർത്താവിന്റെ ശരീരത്തിൽ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു; പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് അയൽവാസികൾ; ഭാര്യ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്താൽ ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച സ്ത്രീ അറസ്റ്റിൽ. കർണാടക യശ്വന്ത്പുർ സ്വദേശി പത്മ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. തിളച്ച എണ്ണ വീണ് അൻപത് ശതമാനത്തോളം പൊള്ളലേറ്റ ഭർത്താവ് മഞ്ജുനാഥിനെ(40) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് മഞ്ജുനാഥ്. ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ദമ്പതികൾ തമ്മിൽ നിരന്തരം കലഹം ഉണ്ടാകുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടായി. അടുത്ത ദിവസം രാവിലെയാണ് പത്മ ഭർത്താവിനെ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നു മഞ്ജുനാഥിന്റെ ശരീരത്തിലേക്ക് ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ ഇയാളെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും തോളിനും കൈകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പത്മയെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഒൻപത് വർഷം മുൻപായിരുന്നു മഞ്ജുനാഥിന്റെയും പത്മയുടെയും വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. കുട്ടികൾ അടുത്ത് നിൽക്കുമ്പോഴാണ് ഭാര്യയുടെ തിളച്ച എണ്ണ ആക്രമണം ഉണ്ടായിരുക്കുന്നത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP