Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് 25കാരിയെ തലമൊട്ടയടിച്ച് ഉപേക്ഷിച്ചത് വനത്തിൽ; പിതാവിന്റെ പരാതിയിൽ അറസ്റ്റിലായത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ

ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് 25കാരിയെ തലമൊട്ടയടിച്ച് ഉപേക്ഷിച്ചത് വനത്തിൽ; പിതാവിന്റെ പരാതിയിൽ അറസ്റ്റിലായത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാരോപിച്ച് യുവതിയെ തലമൊട്ടയടിച്ച് വനത്തിൽ ഉപേക്ഷിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം. 25കാരിയായ യുവതിയെയാണ് തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ശേഷം വനത്തിൽ ഉപേക്ഷിച്ചത്.

ഭർത്താവിന്റെ സഹോദരനായ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഭർത്താവിന്റെ വീട്ടുകാർ ആരോപിക്കുന്നത്. ഇതിനുള്ള ശിക്ഷയായാണ് യുവതിയുടെ തല മൊട്ടയടിച്ചത്. യുവതിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളും മറ്റുള്ളവർ പുരുഷന്മാരുമാണ്.

ബുധനാഴ്ച രാത്രി നീലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ശേഷം യുവതിയെ സമീപത്തെ വനത്തിൽ കൊണ്ടുപോയി ഇവിടെ ഉപേക്ഷിക്കുകയും ചെയ്തു. കുറ്റാപിതരെല്ലാം യുവതിയുടെ ബന്ധുക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP