Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 23കാരിയായ നഴ്സ് ആത്മഹത്യ ചെയ്തത് വിഷം കുത്തിവെച്ച്; മനീഷയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 23കാരിയായ നഴ്സ് ആത്മഹത്യ ചെയ്തത് വിഷം കുത്തിവെച്ച്; മനീഷയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: നഴ്സ് വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണവുമായി പൊലീസ്. ഭോപ്പാൽ ഗാന്ധിനഗറിൽ താമസിക്കുന്ന മനീഷ സോളാങ്കി(23)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽനിന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയാണ് വിഷം കുത്തിവെച്ച് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

ആശുപത്രിയിൽ നഴ്‌സായ മനീഷ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ എട്ട് മണിയോടെയാണ് വീട്ടിലെത്തിയത്. തുടർന്ന് നേരേ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തിയതിനാൽ യുവതിയെ വീട്ടുകാരാരും പിന്നീട് വിളിച്ചതുമില്ല. അല്പസമയത്തിന് ശേഷം മുറിയിൽ വന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മനീഷയുടെ സ്‌കൂട്ടറിന് സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെടുത്തായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP