Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ കൊന്നു സ്യൂട്ട് കെയ്‌സിലാക്കി വഴിയരികിൽ തള്ളി; ആഭരണങ്ങൾ അണിഞ്ഞ അർധനഗ്ന ശരീരം നാട്ടുകാർ കണ്ടെത്തിയത് ഡൽഹി-ആഗ്ര ദേശീയ പാതയിൽ

യുവതിയെ കൊന്നു സ്യൂട്ട് കെയ്‌സിലാക്കി വഴിയരികിൽ തള്ളി; ആഭരണങ്ങൾ അണിഞ്ഞ അർധനഗ്ന ശരീരം നാട്ടുകാർ കണ്ടെത്തിയത് ഡൽഹി-ആഗ്ര ദേശീയ പാതയിൽ

മഥുര: യുവതിയെ കൊന്നു സ്യൂട്ട് കെയ്‌സിലാക്കി വഴിയോരത്ത് തള്ളി. ഡൽഹി-ആഗ്ര ദേശീയപാതയിലാണ് സംഭവം.

വഴിയിൽ കിടന്ന ബാഗിനെ കുറിച്ച് നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ബാഗിൽ നിന്ന് അർധനഗ്‌നയായ സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബാഗ് കിടക്കുന്ന വിവരം ലഭിച്ചത് രാവിലെ എട്ടുമണിയോടെയാണ്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്.

മൃതദേഹത്തിൽ നിറയെ ആഭരണങ്ങൾ അണിഞ്ഞിരുന്നതായി പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശിനി പറഞ്ഞു. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ടായിരുന്നു. മറ്റെവിടെയോ വച്ചു കൊലപാതകം നടത്തിയശേഷം വഴിയരികിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP