Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയും മകളും കനാലിൽ വീണ് മരിച്ചു; പ്രളയ സെൽഫി എടുക്കാൻ ശ്രമിക്കവെ തകർന്ന് വീണത് പ്രൊഫസറും കുടുംബവും നിന്ന ചെറുപാലം; കനാലിൽ വീണ ബിന്ദുവിന്റെയും അശ്രിതയുടെയും ജീവൻ രക്ഷിക്കാനാകാതെ രക്ഷാപ്രവർത്തകർ

അമ്മയും മകളും കനാലിൽ വീണ് മരിച്ചു; പ്രളയ സെൽഫി എടുക്കാൻ ശ്രമിക്കവെ തകർന്ന് വീണത് പ്രൊഫസറും കുടുംബവും നിന്ന ചെറുപാലം; കനാലിൽ വീണ ബിന്ദുവിന്റെയും അശ്രിതയുടെയും ജീവൻ രക്ഷിക്കാനാകാതെ രക്ഷാപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: അമ്മയും മകളും കനാലിൽ വീണുമരിച്ചത് പ്രളയത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കവെ.  മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെന്റ് കോളേജിലെ പ്രൊഫസറായ ആർ.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകൾ അശ്രിതിയുമാണ് കനാലിൽ വീണത്. വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം നടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി.

മൂന്നുപേരും ഒരുമിച്ചുള്ള സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ നിന്നിരുന്ന ചെറുപാലം തകർന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. ഇരുവരും വെള്ളത്തിൽ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പൊലീസും പരിശ്രമിച്ചിട്ടും ഇരുവരെയും ജീവനോടെ രക്ഷിക്കാനായില്ല.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 39 പേരാണ് മധ്യപ്രദേശിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേരും മഴക്കെടുതിയിൽ മരണമടഞ്ഞു. കനത്ത മഴയെ തുടർന്ന് നർമദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പൽ, പാർവതി എന്നീ നദികൾ കരകവിഞ്ഞതിനെ തുടർന്നാണ് മധ്യപ്രദേശിൽ പ്രളയം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP