Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിലൂടെ അശ്ലീല സംഭാഷണം; 46കാരനെ വിളിച്ചുവരുത്തി യുവതിയും അമ്മയും ചേർന്ന് കൊലപ്പെടുത്തി

ഫോണിലൂടെ അശ്ലീല സംഭാഷണം; 46കാരനെ വിളിച്ചുവരുത്തി യുവതിയും അമ്മയും ചേർന്ന് കൊലപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: അമ്മയും മകളും ചേർന്ന് 46കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. യുവതിയെ തുടർച്ചയായി ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയത്. 32 കാരിയായ ധനലക്ഷ്മിയും അമ്മ മല്ലികയും ചേർന്നാണ് രത്‌നപുരി അരുൾനഗറിൽ താമസിക്കുന്ന എൻ.പെരിയസ്വാമി എന്നയാളെ കൊലപ്പെടുത്തിയത്. പ്രതികളെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരിയനഗറിൽ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭർത്താവും പിതാവും വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരിൽനിന്ന് മിസ്ഡ് കോൾ വന്നത്. അവർ തിരിച്ചു വിളിച്ചു. പിന്നീട് തുടർച്ചയായി അതേ നമ്പരിൽനിന്നു കോളുകൾ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്. ശല്യം സഹിക്കാൻ വയ്യാതായതോടെ അവർ കോളുകൾ റെക്കോർഡ് ചെയ്തു. തുടർന്ന് അമ്മയോടു കാര്യങ്ങൾ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താൻ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറിൽ എത്താൻ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതർക്കമുണ്ടായി.

ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൃതദേഹം അടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ കൊണ്ടുപോയി കളയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ധനലക്ഷ്മിക്കും അമ്മയ്ക്കുകൊമെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP