Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23കാരനായ കാമുകനുമൊത്ത് ജീവിക്കാൻ 24കാരിയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത അനുജത്തിയുടെ സഹായത്തോടെ; രണ്ടു മക്കളുടെ അമ്മയും സഹോദരിയും കാമുകനും ചേർന്ന് മഹാവീർ ഭൈരവയെ കൊലപ്പെടുത്തിയത് കത്തി കൊണ്ട് നിരവധി തവണ കുത്തി; പ്രതികൾ പിടിലായത് സാഹചര്യ തെളിവുകൾ എതിരായതോടെ

23കാരനായ കാമുകനുമൊത്ത് ജീവിക്കാൻ 24കാരിയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത അനുജത്തിയുടെ സഹായത്തോടെ; രണ്ടു മക്കളുടെ അമ്മയും സഹോദരിയും കാമുകനും ചേർന്ന് മഹാവീർ ഭൈരവയെ കൊലപ്പെടുത്തിയത് കത്തി കൊണ്ട് നിരവധി തവണ കുത്തി; പ്രതികൾ പിടിലായത് സാഹചര്യ തെളിവുകൾ എതിരായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ട: കാമുകനുമൊത്ത് ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്ത അനുജത്തിയുടെ സഹായത്തോടെ. ഇന്ന് രാവിലെയാണ് മഹാവീർ ഭൈരവ എന്ന യുാവിനെ 24കാരിയായ ഭാര്യയും ഇവരുടെ 17കാരിയായ അനുജത്തിയും കാമുകനായ ഓംപ്രകാശും ചേർന്ന് കൊലപ്പെടുത്തിയത്.

രാജസ്ഥാനിലെ കോട്ടയിൽ പ്രേം നഗർ പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു കൊലപാതകം നടന്നത്. മഹാവീർ ഭൈരവ (27) ആണ് കൊല്ലപ്പെട്ടത്. 24 കാരിയായ ഭാര്യ യശോദയും, ഇവരുടെ രണ്ട് മക്കളും, 17 കാരിയായ സഹോദരിയും പൊലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. മൂന്ന് പേർ വീടിനകത്ത് അതിക്രമിച്ച് കടന്ന് ഭൈരവയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു ഇത്. പിന്നീട് വീട്ടിലുണ്ടായിരുന്ന 18000 രൂപയുമായി സംഘം കടന്നുവെന്നും ഇവർ പറഞ്ഞു.

എന്നാൽ അടുക്കളയിൽ നിന്നും മഹാവീറിന്റെ മൃതദേഹം കിടന്ന സ്ഥലം വരെ മുളകുപൊടി ഉണ്ടായിരുന്നതും യശോദയുടെ കൈയിൽ കടിയേറ്റ പാട് കണ്ടതും പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനൊത്ത് ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ പറഞ്ഞത്.

മൂന്ന് പേരും നിരവധി തവണ മഹാവീറിന്റെ ശരീരത്തിൽ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് വിവരം. മുൻപും മഹാവീറിനെ വധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി. കേസിൽ ഓം പ്രകാശ് ഭൈരവ എന്ന 23 കാരനെയും യശോദയെയും ഇവരുടെ സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP