Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ; ലിവ് ഇൻ റിലേഷനുകൾ തെറ്റാണെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തണം; ഇത്തരം രീതിയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് അന്തസ്സുള്ള ജീവിതം നിഷേധിക്കപ്പെടുന്നെന്നും ലൈംഗികമായി മാത്രം ഉപയോഗിക്കപ്പെടുന്നുവെന്നും കമ്മിഷൻ

വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകൾ വെപ്പാട്ടികൾക്ക് തുല്യമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ; ലിവ് ഇൻ റിലേഷനുകൾ തെറ്റാണെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തണം; ഇത്തരം രീതിയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് അന്തസ്സുള്ള ജീവിതം നിഷേധിക്കപ്പെടുന്നെന്നും ലൈംഗികമായി മാത്രം ഉപയോഗിക്കപ്പെടുന്നുവെന്നും കമ്മിഷൻ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ;വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങൾ വെപ്പാട്ടികൾക്കു തുല്യരാണെന്നും രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ തലവൻ മഹേഷ് ചന്ദ്ര ശർമ്മ. ലിവ് ഇൻ റിലേഷനുകൾ തെറ്റാണെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തണമെന്നും അതിനായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ടാടിയയും മഹേഷ് ചന്ദ് ശർമ്മയും ഉൾപ്പെടുന്ന ബെഞ്ച് ഉത്തരവിട്ടു. മയിലുകൾ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീർ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം നടത്തിയത് ഏറെ വിവാദമായിരുന്നു.

ഗാർഹിക പീഡന നിരോധന നിയമത്തിൽ വിവാഹത്തിന് തുല്യമായ മറ്റ് ബന്ധങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഇത്തരം ലിവ് ഇൻ റിലേഷനുകളിൽ ജീവിക്കുന്ന സ്ത്രീകൾക്ക് അന്തസ്സുള്ള ജീവിതം നിഷേധിക്കപ്പെടുന്നെന്നും ലൈംഗികമായി മാത്രം ഉപയോഗിക്കപ്പെടുകയോ അല്ലെങ്കിൽ അടിമയ്ക്ക് സമാനമായ രീതിയിൽ ജീവിക്കുകയോ ചെയ്യുന്നുവെന്നും ബെഞ്ച് വിലയിരുത്തി.

ലിവ് ഇൻ റിലേഷനുകൾ വ്യഖ്യാനിക്കണമെന്നും നിരവധി കേസുകൾ കോടതിക്ക് മുമ്പിൽ എത്താറുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വെപ്പാട്ടികളെപ്പോലെ സ്ത്രീകളെ കാണുന്ന രീതി ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. ലിവ് ഇൻ റിലേഷനുകളിലുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങൾക്കായി നിയമനിർമ്മാണത്തിന് വേണ്ടി പൊലീസുകാർ ഉൾപ്പെടെയുള്ള നിയമപാലകരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.

അതേസമയം 2005ലെ ഗാർഹിക പീഡന നിരോധന നിയമത്തിൽ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തക കവിത ശ്രീവാസ്തവ വ്യക്തമാക്കി.2017ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് ശർമ്മ മയിലുകളെ കുറിച്ച് വിവാദ നിരീക്ഷണം നടത്തിയത്. 2017 മെയ് 21ന് വിരമിക്കുന്ന അതേ ദിവസമായിരുന്നു ശർമ്മയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP