Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിന് എൻഐഎ അറസ്റ്റ് ചെയ്ത സ്ത്രീക്കും കോവിഡ്; ഹി ബാഷിർ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് കോടതി

ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിന് എൻഐഎ അറസ്റ്റ് ചെയ്ത സ്ത്രീക്കും കോവിഡ്; ഹി ബാഷിർ ഖാനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ കസ്റ്റഡിയിൽ കഴിയുന്ന സ്ത്രീയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കശ്മീരി സ്വദേശിയായ ഹി ബാഷിർ ഖാൻ എന്ന സ്ത്രീയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്താൻ പ്രേരണ നൽകിയതിനുമാണ് ഇവരെ എൻഐഎ അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതോടെ അവരെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

ഭർത്താവ് ജഹാൻസെയ്ബ് സമിക്കൊപ്പം കഴിഞ്ഞ മാർച്ചിലാണ് ഹിന അറസ്റ്റിലാകുന്നത്. ഇവരുടെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാൻ ജൂൺ ആറിന് കോടതി നിർദ്ദേശിച്ചിരുന്നു. അബ്ദുൾ ബാസിത്ത് എന്നൊരാൾകൂടി ദമ്പതികൾക്കൊപ്പം അറസ്റ്റിലായിരുന്നു. കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. അറസ്റ്റിലായ മൂന്നുപേരും ഭീകര സംഘടനയായ ഐഎസ്‌ഐഎസ്സിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണെന്നും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടുവെന്നും ഐഎസ്‌കെപി ഭീകര സംഘടനയിലേക്ക് ആളെച്ചേർക്കാൻ ശ്രമിച്ചുവെന്നും കേസ് എൻഐഎയ്ക്ക് കൈമാറുന്നതിന് മുമ്പ് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ജഹാൻസെയ്ബിന് അബ്ദുൾ ബാസിത്ത് അയച്ച ഓഡിയോ സന്ദേശത്തിൽ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭീകര സംഘടനയായ ഐഎസ്‌കെപിയുടെ ഇന്ത്യൻ തലവനുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP