Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമ്പതാം ക്ലാസുകാരനെ മദ്യം നൽകി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കണ്ടെടുത്തു; രണ്ട് കുട്ടികളുടെ അമ്മയായ 32കാരി അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരനെ മദ്യം നൽകി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കണ്ടെടുത്തു; രണ്ട് കുട്ടികളുടെ അമ്മയായ 32കാരി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒമ്പതാം ക്ലാസുകാരനെ മദ്യം നൽകി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസിൽ 32കാരി അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവിന്റെ അയൽക്കാരിയാണ് പിടിയിലായ യുവതി. ശാരീരിക ബന്ധത്തിലേർപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങൾ കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. വീട്ടുകാർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം.

നാസിക് സ്വദേശിയാണ് പിടിയിലായ യുവതി. കുട്ടി താമസിക്കുന്ന കല്യാൺ ഈസ്റ്റിലെ വീട്ടിലേക്ക് മിക്കപ്പോഴും ബന്ധു പ്രതിയെയും കൂട്ടി വരാറുണ്ടായിരുന്നു. ഇതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ കുട്ടി പരിചയപ്പെട്ടു.

തുടർന്ന് ബന്ധുവീട്ടിൽ പോകുമ്പോഴൊക്കെ കുട്ടി അയൽക്കാരിയെ കാണുന്നതും പതിവായി. ഒരിക്കൽ വീട്ടിലേക്ക് ക്ഷണിച്ച കുട്ടിക്ക് യുവതി മദ്യം നൽകി. പിന്നാലെ അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളിലും ആവർത്തിച്ചു. പീഡന ദൃശ്യങ്ങൾ ഫോണിലും പകർത്തിയിരുന്നു.

സംഭവത്തിന് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടി മദ്യത്തിന് അടിമയായി. മദ്യപിച്ച് കുട്ടി വീട്ടിൽ വരുന്നതും പതിവായി. പകൽ മുഴുവൻ മൊബൈലിൽ സംസാരിക്കുമായിരുന്നു. പഠനത്തിലും 15കാരൻ പിന്നാക്കം പോയതോടെ വീട്ടുകാർക്ക് ആശങ്കയായി. തുടർന്ന് കുട്ടിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഇക്കാര്യം ചോദ്യം ചെയ്തതോടെ കുട്ടി സത്യം പറയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭിവണ്ടിയിലെ ചൈൽഡ് ഇംപ്രൂവ്‌മെന്റ് ഹോമിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പലതവണ കൗൺസിലിങ് നടത്തിയെന്നാണ് വിവരം.മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ കുടുംബം കോൾസെവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പീഡനത്തിന്റെ വീഡിയോകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP