Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാധ ഒഴിപ്പിക്കാനെത്തിയ പെൺകുട്ടിയെ 45കാരൻ നിരന്തരം പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; മന്ത്രവാദിയെ നാട്ടുകാർ പൊലീസിന് കൈമാറിയത് കൈകാര്യം ചെയ്ത ശേഷവും

ബാധ ഒഴിപ്പിക്കാനെത്തിയ പെൺകുട്ടിയെ 45കാരൻ നിരന്തരം പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; മന്ത്രവാദിയെ നാട്ടുകാർ പൊലീസിന് കൈമാറിയത് കൈകാര്യം ചെയ്ത ശേഷവും

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്: പതിനാലുകാരിയെ നിരന്തരം ലൈം​ഗികപീഡനത്തിന് ഇരയാക്കിയ 45കാരനായ മന്ത്രവാ​ദി അറസ്റ്റിലായി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. പെൺകുട്ടിയുടെ ബാധ ഒഴിപ്പിക്കാനായി എല്ലാ ആഴ്‌ച്ചയിലും പെൺകുട്ടിയുടെ അമ്മ തന്നെയാണ് ഇയാളുടെ അടുത്ത് എത്തിച്ചിരുന്നത്. ഈ സമയം ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ചെത്തി ഇയാളെ മർദ്ദിച്ച് അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജൂലായ് മാസത്തിലാണ് പെൺകുട്ടിയെ പരമ്പരാഗതവൈദ്യന്റെ അടുത്ത് എത്തിക്കുന്നത്. മരുന്ന് നൽകിയ ശേഷം എല്ലാ ആഴ്ചയും കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കാൻ അമ്മയോട് നിർദ്ദേശിക്കുകയും ചെയ്തു. മന്ത്രവാദം പഠിച്ചിട്ടുണ്ടെന്നും പരമ്പരാഗത ചികിത്സയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം. ചികിത്സയ്‌ക്കെത്തിയ പതിനാലുകാരിയെ ഇയാൾ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചാൽ കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബർ എട്ടിന് പെൺകുട്ടിയെ വയറുവേദനെയെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ ഇയാളെ മർദ്ദിക്കുയും ചികിത്സാകേന്ദ്രം അടിച്ചുതകർക്കുയും ചെയ്തു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ വഞ്ചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP