Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാന്റെ പിടിയിലായ വിവരം അറിയിക്കാൻ വിളിച്ച അഭിനന്ദൻ വർധമാനോട് ചായയുടെ രുചി അന്വേഷിച്ച് ഭാര്യ; നീയുണ്ടാക്കുന്നതിലും നല്ലതെന്ന് പറഞ്ഞപ്പോൾ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേയെന്ന് ആവശ്യപ്പെട്ട് തന്വി മാർവ്വ; പുറത്തുവരുന്നത് തോക്കിൻ മുനയിലെ പഞ്ചാര നിമിഷങ്ങൾ

പാക്കിസ്ഥാന്റെ പിടിയിലായ വിവരം അറിയിക്കാൻ  വിളിച്ച അഭിനന്ദൻ വർധമാനോട് ചായയുടെ രുചി അന്വേഷിച്ച് ഭാര്യ; നീയുണ്ടാക്കുന്നതിലും നല്ലതെന്ന് പറഞ്ഞപ്പോൾ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേയെന്ന് ആവശ്യപ്പെട്ട്  തന്വി മാർവ്വ; പുറത്തുവരുന്നത് തോക്കിൻ മുനയിലെ പഞ്ചാര നിമിഷങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: പാക്കിസ്ഥാൻ പിടിലായിരുന്ന സമയത്ത് അഭിനന്ദൻ വർധമാൻ ഭാര്യയെ വിളിച്ച നിമിഷങ്ങളിലെ സുന്ദര മുഹൂർത്തങ്ങൾ പുറത്തുവിടുകയാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ്. സൗദി നമ്പരിൽ നിന്നുള്ള വിളി ഫോണിലേക്ക് വന്നപ്പോൾ തന്നെ, വ്യോമസേനയിൽ പൈലറ്റായിരുന്ന തന്വി ജാഗ്രതയിലായിരുന്നു. ഭർത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്ഐയിൽ നിന്നാണെന്ന് അവർ മനസ്സിലാക്കി, കോൾ റെക്കോഡ് ചെയ്യുകയും ചെയ്തു. പാക്കിസ്ഥാന്റെ ഇന്റർ സർവ്വീസ് ഇന്റലിജൻസ് (ഐഎസ്ഐ) കസ്റ്റഡിയിലായിരുന്നു അപ്പോൾ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ.

അഭിനന്ദന്റെ വിവരങ്ങളന്വേഷിച്ച ശേഷം തന്വിക്ക് അറിയാനുണ്ടായിരുന്നത് കുട്ടികളോട് എന്ത് പറയണം എന്നായിരുന്നു.അച്ഛൻ ജയിലിലാണെന്ന് പറയൂ എന്നായിരുന്നു അഭിനന്ദന്റെ മറുപടി.

ആ ഫോൺ വിളി വരുന്നതിന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോയിൽ അഭിനന്ദ് ചായ കുടിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ തന്വി കണ്ടിരുന്നു. അതേപ്പറ്റിയായി പിന്നീടുള്ള സംസാരം.

ചായ എങ്ങനെയുണ്ടായിരുന്നു എന്ന തന്വിയുടെ ചോദ്യത്തിന് നന്നായിരുന്നു എന്നായിരുന്നു അഭിനന്ദന്റെ മറുപടി. ഞാനുണ്ടാക്കുന്നതിനെക്കാൾ നല്ലതായിരുന്നോ? എന്ന തന്വിയുടെ അടുത്ത ചോദ്യത്തിന് അതെയെന്ന് ചിരിച്ചുകൊണ്ട് അഭിനന്ദൻ മറുപടി നൽകി. എങ്കിൽ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേയെന്നായി ഭാര്യ.

ഫെബ്രുവരി 27നായിരുന്നു വിങ്ങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ പിടിയിലായത്. തുടർന്ന് 60 മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുകിട്ടിയത്. ശത്രുസൈന്യത്തിന്റെ പിടിയിലായിട്ടും അഭിനന്ദൻ കാണിച്ച മനസാന്നിധ്യവും ധൈര്യവും ഇപ്പോഴും പ്രകീർത്തിക്കപ്പെടുന്നു. രാജ്യം ഹീറോ ആയിട്ടാണ് അഭിനന്ദൻ വർധമാൻ എന്ന ഇന്ത്യൻ പൈലറ്റിനെ ഇപ്പോൾ കാണുന്നത്.

പാക്കിസ്ഥാനിൽ നിന്നും തിരിച്ച് എത്തിയ അഭിനന്ദൻ ഒരു അപൂർവ്വ റെക്കോർഡ് കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ അമേരിക്കൻ നിർമ്മിത പോർ വിമാനമായ എഫ് 16 നെ വെടിവെച്ചിട്ട ആദ്യത്തെ ഇന്ത്യൻ പൈലറ്റ് എന്ന റെക്കോർഡ് ആണ് അഭിനന്ദൻ വർധമാന് സ്വന്തമായിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മിഗ് 21 വിമാനം ഉപയോഗിച്ചാണ് എഫ് 16നെ അഭിനന്ദൻ വീഴ്‌ത്തിയത്.
ബലാക്കോട്ടിന് മറുപടി നൽകാൻ അതിർത്തി കടന്ന് എത്തിയ പാക്കിസ്ഥാനിലെ എഫ് 16 വിമാനങ്ങളെ തുരത്തിയ മിഗ് 21 വിമാനങ്ങളിലൊന്ന് അഭിന്ദന്റേത് ആയിരുന്നു.

അപ്രതീക്ഷിതമായ തിരിച്ചടി എളുപ്പത്തിൽ സാധ്യമല്ല മിഗ് 21 വിമാനത്തിന്. എന്നിട്ടും പരിമിതകൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പാക്കിസ്ഥാൻ വിമാനത്തെ വീഴ്‌ത്താൻ അഭിനന്ദന് സാധിച്ചു. എഫ് 16 വിമാനം തകരുകയും പാക്കിസ്ഥാൻ പൈലറ്റ് കൊല്ലപ്പെടുകയുമുണ്ടായി. ഇത് ആദ്യമായാണ് എഫ് 16 വിമാനത്തെ ഇത്തരത്തിൽ വെടി വെച്ചിടുന്നത് എന്നും കൃഷ്ണസ്വാമി വ്യക്തമാക്കുന്നു. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനം ആക്രമിക്കപ്പെടുകയും തകരുകയും ചെയ്തത്. പാരച്യൂട്ട് വഴി രക്ഷപ്പെട്ട അഭിനന്ദൻ പാക് അതിർത്തിയിൽ ലാൻഡ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP