Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പൊടിക്കാറ്റിൽ ആടിയുലഞ്ഞ് ഉത്തരേന്ത്യ; രാജസ്ഥാനിലും ഉത്തർപ്രദേശിലും ദുരന്തത്തിൽ മരിച്ച് 150 ഓളം പേർ; ഉത്തരാഖണ്ഡും പഞ്ചാബും മധ്യപ്രദേശും ഡൽഹിയും ദുരിത ഭീതിയിൽ; രണ്ട് ദിവസം കൂടി കനത്ത മഴയെന്ന് പ്രവചനവും; അപ്രതീക്ഷിത കാറ്റ് ഇന്ത്യയെ വിറിപ്പിക്കുമ്പോൾ

പൊടിക്കാറ്റിൽ ആടിയുലഞ്ഞ് ഉത്തരേന്ത്യ; രാജസ്ഥാനിലും ഉത്തർപ്രദേശിലും ദുരന്തത്തിൽ മരിച്ച് 150 ഓളം പേർ; ഉത്തരാഖണ്ഡും പഞ്ചാബും മധ്യപ്രദേശും ഡൽഹിയും ദുരിത ഭീതിയിൽ; രണ്ട് ദിവസം കൂടി കനത്ത മഴയെന്ന് പ്രവചനവും; അപ്രതീക്ഷിത കാറ്റ് ഇന്ത്യയെ വിറിപ്പിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്

ലഖ്നൗ/ജയ്പുർ: ശക്തമായ പൊടിക്കാറ്റിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി 150ലേറ പേർ മരിച്ചു. 130 ലേറെപ്പേർക്ക് പരിക്കേറ്റു. ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. മെയ് അഞ്ചുവരെ ഉത്തർപ്രദേശിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അപ്രതീക്ഷിതമായെത്തിയ കാറ്റ് ഉത്തർപ്രദേശിലും രാജസ്ഥാനിലും വിതച്ചത് വൻ നാശനഷ്ടമാണ്.

ഉത്തർപ്രദേശിൽ മാത്രം 60തോളം പേരാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽ 50 പേർ മരിക്കുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലടക്കം ശക്തമായ പൊടിക്കാറ്റുവീശി. നേരിയ മഴയ്ക്ക് പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമെ ദുരന്തത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ലഭ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ മരണ സംഘം ക്രമാതീതമായി ഉയരാനാണ് സാധ്യത. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

Stories you may Like

ഉത്തർപ്രദേശും രാജസ്ഥാനും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റ് നാശമുണ്ടാക്കിയത്. ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡൽഹിയിൽ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സർവീസ് അടക്കം 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വീടുകൾ തകർന്നുവീണാണു പലരും മരിച്ചത്. നൂറുകണക്കിനാളുകൾക്കു പരുക്കുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വൈദ്യുതി നിലച്ചു. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളിൽ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ആശങ്ക കൂട്ടുന്നു.. ബിക്കാനിർ, അൽവർ, ഭരത്പുർ, ധോൽപുർ, കരൗലി, ജുൻജുനു, സ്വായി മധോപുർ, സികർ, ശ്രീഗംഗാനഗർ, ജയ്‌സാൽമർ ജില്ലകളിൽ പൊടിക്കാറ്റോ പേമാരിയോ കൊടുങ്കാറ്റോ ഉണ്ടായേക്കുമെന്നാണു സൂചന.

ശക്തമായ കാറ്റിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. രക്ഷാ പ്രവർത്തനത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നുമുണ്ട്. ഉത്തർപ്രദേശിൽ 156 വളർത്തുമൃഗങ്ങളും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ബിജ്നോർ, ബറെയ്ലി, സഹ്രൺപുർ, പിലിഭിത്ത്, ഫിറോസാബാദ്, ചിത്രകൂഢ്, മുസാഫർനഗർ, റായ് ബറേലി, ഉന്നാവോ എന്നീ ജില്ലകളിൽ പൊടിക്കാറ്റ് ശക്തമായ നാശം വിതച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രാജസ്ഥാനിലെ എല്ലാ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വസുന്ധര രാജെ ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ജയ്പൂരിലെ വസതിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജന്മദിനാഘോഷ പരിപാടി റദ്ദാക്കി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല രംഗത്തെത്തി. സംസ്ഥാനത്ത് നിരവധിപേർ മരിച്ചുവീണിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP