Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; സുപ്രീം കോടതി നിർദ്ദേശിച്ചാൽ പിൻവലിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ്; റാലി ഡൽഹി ഹരിയാന അതിർത്തിയിൽ മാത്രമെന്ന് കർഷക സംഘടനാ നേതാക്കൾ

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി;  സുപ്രീം കോടതി നിർദ്ദേശിച്ചാൽ പിൻവലിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ്; റാലി ഡൽഹി ഹരിയാന അതിർത്തിയിൽ മാത്രമെന്ന് കർഷക സംഘടനാ നേതാക്കൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി സുപ്രീം കോടതി നിർദ്ദേശിച്ചാൽ പിൻവലിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത്. സുപ്രീംകോടതി ഉത്തരവിട്ടാൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തില്ലെന്നും റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്നും ടിക്കായത്ത് പറഞ്ഞു.

എന്നാൽ, ട്രാക്ടർ റാലി ഡൽഹി-ഹരിയാണ അതിർത്തിയിൽ മാത്രമായിരിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെങ്കോട്ടയിൽ സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ രജേവാൾ കർഷകർക്കെഴുതിയ തുറന്ന കത്തിലാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി ഡൽഹി-ഹരിയാന അതിർത്തിയിൽ മാത്രമാണ് നടക്കുകയെന്ന് വ്യക്തമാക്കിയത്.

കർഷകർ ചെങ്കോട്ടയിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിനത്തിൽ അമർ ജവാൻ ജ്യോതിയിൽ ദേശീയ പതാക ഉയർത്തുമെന്നും രാകേഷ് ടിക്കായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ ഗേറ്റിലേക്ക് മാർച്ചുനടത്തുമെന്നും യഥാർഥ കർഷകരെ രാജ്യത്തിനു കാണിച്ചു കൊടുക്കാൻ റിപ്പബ്ലിക് ദിന പരേഡിലും അണിനിരക്കുമെന്നുമാണ് ടിക്കായത്ത് പറഞ്ഞത്.

കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡൽഹി പൊലീസ് മുഖേനയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP