Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

360 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ; പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടത് റേഡിയോ പാക്കിസ്ഥാൻ; 305 മത്സ്യ തൊഴിലാളികളും 55 പൗരന്മാരും അടങ്ങുന്ന തടവുകാരെ മോചിപ്പിക്കുന്നത് മൂന്ന് ഗ്രൂപ്പുകളായി

360 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ; പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടത് റേഡിയോ പാക്കിസ്ഥാൻ; 305 മത്സ്യ തൊഴിലാളികളും 55 പൗരന്മാരും അടങ്ങുന്ന തടവുകാരെ മോചിപ്പിക്കുന്നത് മൂന്ന് ഗ്രൂപ്പുകളായി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് തിരിച്ചടിയും സഹിതം ഇന്ത്യാ പാക്ക് ബന്ധം ആടിയുലഞ്ഞിരിക്കുന്ന സമയത്താണ് ഇരു രാജ്യങ്ങൾക്കിടയിലും സമാധാന അന്തരീക്ഷം വരുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നത്. 360 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയതോടെ ഒട്ടേറെ കുടുംബങ്ങളാണ് സന്തോഷ വാർത്ത ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മാനുഷിക പരിഗണന നൽകിയാണ് തടവുകാരെ മോചിപ്പിക്കുന്നതെന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. എന്നാൽ വിട്ടയയ്ക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരാണെന്നാണ് സൂചന.

പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ചാണ് റേഡിയോ പാക്കിസ്ഥാൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ടമായി 100 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. മോചനം ലഭിക്കുന്ന 360 തടവുകാരിൽ 305 പേർ മത്സ്യത്തൊഴിലാളികളും 55 പേർ മറ്റ് പൗരന്മാരുമാണ്. മൂന്ന് ഗ്രൂപ്പുകളായാണ് ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുന്നത്. ആദ്യ പട്ടികയിലെ 100 പേരെയാണ് തിങ്കളാഴ്ച മോചിപ്പിക്കുന്നത്.

100 പേരെ വീതം ഏപ്രിൽ 15നും 22നും മോചിപ്പിക്കും. അവസാന ഗ്രൂപ്പിലെ 60 പേരെ ഏപ്രിൽ 29ന് മോചിപ്പിക്കും. കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നവർ ഉൾപ്പെടെ 400 തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ ഈ മാസം രണ്ടിന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കുൽഭൂഷൻ യാദവ് കേസിൽ കോൺസുലാർ ആക്സസ് നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP