Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖം മറച്ച് ജയ് ഭീം മുഴക്കി എത്തിയത് പ്രതിഷേധത്തിന് നേതൃത്വം നൽകാൻ; കസ്റ്റഡിയിൽ എടുത്തിട്ടും പൊലീസ് പിടിയിൽ നിന്നും രക്ഷപെട്ട് പ്രതിഷേധക്കാർക്കരുകിൽ എത്തിയത് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലൂടെ ചാടി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്

മുഖം മറച്ച് ജയ് ഭീം മുഴക്കി എത്തിയത് പ്രതിഷേധത്തിന് നേതൃത്വം നൽകാൻ; കസ്റ്റഡിയിൽ എടുത്തിട്ടും പൊലീസ് പിടിയിൽ നിന്നും രക്ഷപെട്ട് പ്രതിഷേധക്കാർക്കരുകിൽ എത്തിയത് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലൂടെ ചാടി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. ഡൽഹി ജമാ മസ്ജിദിനുള്ളിൽ പ്രതിഷേധം തുടരുമെന്നും മസ്ജിദിനുള്ളിൽ കടന്ന് പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കട്ടെ എന്നുമാണ് ആസാദിന്റെ നിലപാട്. എന്നാൽ, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ഇന്ന് ചന്ദ്രശേഖർ ആസാദിനെ പൊലീസ് പിടികൂടിയിരുന്നു എങ്കിലും പൊലീസിനെ വെട്ടിച്ച് അദ്ദേഹം വീണ്ടും പ്രതിഷേധക്കാർക്ക് അരികിലെത്തുകയായിരുന്നു. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. എന്നാൽ, പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആൾക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടർന്നത്. ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടിയും മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു പ്രതിഷേധം. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ ശ്രമം ഉണ്ടായെങ്കിലും ജനങ്ങൾ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖർ ആസാദ് ജമാ മസ്ജിദിൽ എത്തിയത്.

ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും മസ്ജിദിനെ പ്രതിഷേധ വേദിയാക്കരുതെന്നും ഇമാം നിർദ്ദേശം നൽകിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറാകുന്നില്ല. മസ്ജിദിൽ പ്രതിഷേധിക്കുന്നവരിൽ ഭീം ആർമി പ്രവർത്തകരുമുണ്ട്. ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെയാണ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഭരണഘടനയും അംബേദ്കറിന്റെ പോസ്റ്ററുകളും കയ്യിലേന്തി വൻ ജനാവലിയുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ എത്തിയ ജമാ മസ്ജിദിന്റെ ഗേറ്റുകളിൽ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ഒന്നാമത്തെ ഗേറ്റിൽ തടിച്ചുകൂടുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP