Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാമ ക്ഷേത്രം നിർമ്മിക്കാൻ ​ഹിന്ദുക്കളുടെ പണം മാത്രമേ സ്വീകരിക്കൂ; നിലപാട് വ്യക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്

രാമ ക്ഷേത്രം നിർമ്മിക്കാൻ ​ഹിന്ദുക്കളുടെ പണം മാത്രമേ സ്വീകരിക്കൂ; നിലപാട് വ്യക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യ വ്യാപകമായ ഫണ്ട് ശേഖരണ ക്യാമ്പയിനുമായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ രാജ്യവ്യാപകമായി ക്യാംപെയ്ൻ നടത്തുമെന്ന് വി.എച്ച്.പി വക്താവ് വിജയ് ശങ്കർ തിവാരി പറഞ്ഞു. അതേസമയം ചെറിയ സംസ്ഥാനമായതിനാൽ ഉത്തരാഖണ്ഡിൽ ഫെബ്രുവരി അഞ്ചിന് ക്യാംപെയ്ൻ അവസാനിപ്പിക്കും. രാമക്ഷേത്ര നിർമ്മാണത്തിന് ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള ഫണ്ട് മാത്രമാണ് സ്വീകരിക്കുകയെന്ന് അ​ദ്ദേഹം വ്യക്തമാക്കി. ഇതര മതസ്ഥരെ ക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ടിനായി സമീപിക്കില്ലെന്നും തിവാരി പറഞ്ഞു.

‘മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു കുടുംബങ്ങളെ മാത്രമാണ് ഫണ്ടിനായി സമീപിക്കുന്നത്. മറ്റ് മതസ്ഥരുടെ വീട്ടിൽ ഇതിനായി കയറില്ല’, തിവാരി പറഞ്ഞു. സമാന നിലപാടാണ് ആർ.എസ്.എസും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മുസ്‌ലിങ്ങളോ സിഖുകാരോ ക്രിസ്ത്യാനികളോ സഹായം വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമെന്നും ആർഎസ്എസ് അറിയിച്ചു. രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടുന്ന അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്സിന്റെ നിർമ്മാണത്തിന് 1,100 കോടി രൂപയോളം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

നിലവിൽ ക്ഷേത്രനിർമ്മാണത്തിന്റെ പണികൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം സർക്കാർ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കുന്നത് പൂർണ്ണമായും രാജ്യത്തെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭാവന കൊണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP