Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവ്യൻ പറഞ്ഞതുകേട്ട് ഭർത്താവിന് നീലക്കമ്പം കൂടിയതോടെ വിവാഹമോചനത്തിന് വഴിതേടി ഭാര്യ; ബംഗളൂരുവിലെ ടെക്കി ദമ്പതികളുടെ ജീവിതത്തിൽ ഗുരുജിയും നീലയും വില്ലന്മാരായി വന്നത് ഇങ്ങനെ

ദിവ്യൻ പറഞ്ഞതുകേട്ട് ഭർത്താവിന് നീലക്കമ്പം കൂടിയതോടെ വിവാഹമോചനത്തിന് വഴിതേടി ഭാര്യ; ബംഗളൂരുവിലെ ടെക്കി ദമ്പതികളുടെ ജീവിതത്തിൽ ഗുരുജിയും നീലയും വില്ലന്മാരായി വന്നത് ഇങ്ങനെ

ബംഗലൂരു: ഓരോ വ്യക്തിക്കും ഓരോ നിറങ്ങളോടായിരിക്കും കമ്പം. ഇത് സ്വാഭാവികമാണ്. പക്ഷേ, ജ്യോതിഷിയുടെ വാക്കുകേട്ട് ഒരു പ്രത്യേക നിറത്തിനോട് താൽപര്യം തോന്നുകയും അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾവരുത്തുകയും ചെയ്താൽ അത് വലിയ പൊല്ലാപ്പിലേക്കാണ് കാര്യങ്ങളെ എത്തിക്കുക. ഇതാണ് ബംഗളൂരുവിലെ ടെക്കി ദമ്പതികളുടെ കാര്യത്തിലും സംഭവിച്ചത്. നിറത്തിനെ ചൊല്ലി കലഹിച്ച് ഇപ്പോൾ ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.

പണം, പ്രശസ്തി, എന്നു തുടങ്ങി വിവാഹ മോചനത്തിന്റെ പിന്നിൽ പല കാരണങ്ങളാണ് ഉണ്ടാവുക. എന്നാൽ ബാംഗഌരിലെ ടെക്കി ദമ്പതികളുടെ വിവാഹമോചനത്തിനു പിന്നിലെ കാരണം നീല നിറമാണ്. ബംഗലൂരുവിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന ടെക്കി ദമ്പതികളാണ് വെറും നീല നിറത്തിന്റെ പേരിൽ വേർപിരിയാനൊരുങ്ങുന്നത്. 36കാരനായ നിതിൻ എന്ന യുവാവിനെ ഉപേക്ഷിക്കാൻ ഭാര്യ നവീന ഒരുങ്ങുന്നത് ഭർത്താവിന്റെ ഈ പ്രത്യേക ഇഷ്ടംകാരണമാണെന്ന റിപ്പോർട്ടുകൾ കോടതിയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

വിവാഹമോചനം തേടാനുള്ള കാരണം ഭർത്താവിന്റെ അമിത നീല ഭക്തി തന്നെയാണെന്നും സ്ഥലത്തെ ഒരു ദിവ്യന്റെ നിർദ്ദേശ പ്രകാരമാണ് നിതിന് നീല നിറത്തോട് ഭ്രമം തോന്നിതുടങ്ങിയതെന്നും നവീന പറയുന്നു. ഇതോടെ നിതിന്റെ സ്വഭാവം മാറി. ബാക്കിയെല്ലാ നിറങ്ങളും ഒഴിവാക്കി നീല നിറം മാത്രം ഉപയോഗിച്ചാൽ സമ്പത്തും ഐശ്വര്യവും കുന്നുകൂടുമെന്നായിരുന്നു ഗുരുജിയുടെ നിർദ്ദേശം. തുടർന്ന് വസ്ത്രം, വാഹനം, ഉപയോഗിക്കുന്ന വസ്തുക്കൽ മുതൽ വീടിന്റെ പെയിന്‌റ് വരെ നീലനിറത്തിലേക്കു മാറി.

മറ്റ് നിറങ്ങളിലുള്ള എല്ലാ വസ്തുക്കളും വസ്ത്രങ്ങളും പാവപ്പെട്ടവർക്ക് ദാനം ചെയ്തതിനു ശേഷമാണ് നിതിൻ നീല നിറം സ്വീകരിച്ചത്. ഇത്തരത്തിലൊരു ഭ്രമത്തെ പലതവണ നവീന എതിർത്തെങ്കിലും കേൾക്കാൻ നിതിൻ തയ്യാറായില്ല. ജോലി പോലും ഉപേക്ഷിച്ച് നിരന്തരം ആധ്യാത്മിക പ്രവർത്തനങ്ങളിലേക്ക് തിരിയുകയും കൂടി ചെയ്തതോടെ നവീന വിവാഹമോചനത്തെ പറ്റി ആലോചിച്ചു തുടങ്ങി.

ഇതിനിടെ പ്രശ്‌നങ്ങൾ വീണ്ടും വഷളായി. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും വിവാഹ മോചനം വേണമെന്ന് നവീന ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിന്റെ കാര്യമില്ലെന്നും ഗുരുജിയുടെ നിർദ്ദേശങ്ങൾ പിന്തുടർന്നാൽ എല്ലാ സമ്പത്തും ഐശ്വര്യവും വന്നു ചേരുമെന്നാണ് നിതിന്റെ വാദം. എന്നാൽ ഇത്തരത്തിലൊരു ചിന്തയുമായി മുന്നോട്ടു പോവുന്ന ഒരാളുടെ കൂടെ ജീവിക്കാൻ കഴിയില്ലെന്നാണ് നവീന പറയുന്നത്. വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP