Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സീരിയലിൽ അഭിനയിച്ചാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഭാര്യ; സ്ഥിരം പരിഭവമാണെന്ന് കരുതി അവഗണിച്ചത് തെലുങ്ക് സീരിയൽ നടൻ മധു പ്രകാശ്; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ

സീരിയലിൽ അഭിനയിച്ചാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഭാര്യ; സ്ഥിരം പരിഭവമാണെന്ന് കരുതി അവഗണിച്ചത് തെലുങ്ക് സീരിയൽ നടൻ മധു പ്രകാശ്; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ

മറുനാടൻ മലയാളി ബ്യൂറോ

തെലുങ്കു സിനിമാ സീരിയൽ രംഗത്ത് പ്രശസ്തനായ നടൻ മധു പ്രകാശിന്റെ ഭാര്യ ഭാരതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയർ എഞ്ചിനിയറായിരുന്ന ഭാരതി ഹൈദരാബാദ് സ്വദേശിയാണ്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയ മധു കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് ഭാര്യയെ കണ്ടെത്തിയത്. തെലുങ്കു സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബിഗ് ബജറ്റ് ചിത്രമായ

ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും മധു അഭിനയിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. സീരിയലുകളിൽ അഭിനയിക്കുന്നതിനോട് ഭാരതിക്ക് താൽപര്യമില്ലാത്തതായിരുന്നു തർക്കത്തിന് കാരണം.

കഴിഞ്ഞ ദിവസം സീരിയൽ ഷൂട്ടിങ്ങിന് പോയ മധുവിനോട് ഭാരതി മടങ്ങിച്ചെല്ലാൻ ആവശ്യപ്പെട്ടു. മടങ്ങി വന്നില്ലെങ്കിൽ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ മധു ഇക്കാര്യം അവഗണിച്ചു. തുടർന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയെ കണ്ടെത്തിയത്. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP